15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

14-08-2015 Friday

ഹനീഫ വധം  - കോണ്ഗ്രസ് ജില്ലാ നേതൃത്വത്തില്‍ മാറ്റമുണ്ടാകുമെന്നത് അഭ്യൂഹം മാത്രം

posted on 14 August 2015
14-08-15 hassan
ചാവക്കാട്: തിരുവത്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി  ഹനീഫയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് നേത്യത്വത്തില്‍ മാറ്റം മുണ്ടാകുമെന്നത് അഭ്യൂഹം മാത്രമാണെന്ന് കെ.പി.സി സി വൈസ് പ്രസിഡന്റ് എം.എം ഹസന്‍. തിരുവത്ര ഷാഫി നഗറിലെ ഹനീഫയുടെ വീട് സന്ദര്‍ശിച്ച ശേഷം  മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഹനീഫയുടെ കൊലപാതകത്തിനു പിന്നില്‍പ്രവര്‍ത്തിച്ചവരേക്കുറിച്ചും പ്രേരണ നല്‍കിയവരേക്കുറിച്ചും പാര്‍ട്ടി അന്വേഷിച്ച് നടപടിയെടുക്കും. കുറ്റക്കാരാരായാലും നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി പാര്‍ട്ടി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയതായും ഹസ്സന്‍ പറഞ്ഞു. പൊലീസ് കേസന്വേഷിക്കുന്ന രീതിയിലുള്ള അതൃപ്തി ഹനീഫയുടെ ബന്ധുക്കളും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ഹസ്സനെ അറിയിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ഫോണിലൂടെ അദ്ദേഹം ധരിപ്പിച്ചു. നിര്‍ഭാഗ്യകരമായ ഈ സംഭവത്തില്‍ പാര്‍ട്ടിക്കകത്തുള്ള ഗ്രൂപ്പിസമോ മറ്റെന്തെങ്കിലും വിധത്തിലുള്ള സ്വാധീനമോ കുറ്റവാളികളെ സഹായിക്കാന്‍ അനുവദിക്കില്ലെന്നും ഹനീഫയുടെ നിരാലംബരായ കുടുംബത്തെ സംരക്ഷിക്കാനും സഹായിക്കുവാനും പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും ഹസ്സന്‍ അറിയിച്ചു. ഡി.സി.സി പ്രസിഡന്റ് ഓ. അബ്ദുറഹിമാന്‍ കുട്ടി, ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയല്‍, ചാവക്കാട് മണ്ഡലം പ്രസിഡണ്ട് കെ.വി ഷാനവാസ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.