banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

14-04-15 Tuesday

ജനകീയ പങ്കാളിത്തത്തില്‍ കൃഷി - പരൂര്‍ കോള്‍പടവില്‍ കൊയ്ത്തുത്സവം ആഘോഷിച്ചു

posted on 14 April 2015
13-04-15 harvesting
പുന്നയൂര്‍ക്കുളം: ജനകീയ പങ്കാളിത്തത്തില്‍ പരൂര്‍ കോള്‍പടവില്‍ കൊയ്ത്തുത്സവം ആഘോഷിച്ചു. പരൂര്‍ കോള്‍ പടവില്‍ കര്‍ഷകരുടെ നാല് മാസത്തെ കഠിനാദ്ധ്വാനത്തിന്റെ പരിസമാപ്തിയായി ജനകീയ പങ്കാളിത്തത്തില്‍ കൊയ്ത്തുത്സവം ആഘോഷിച്ചു.  ആശങ്കകള്‍ക്കിടയിലും കൃഷി നൂറുമേനിയായി വിളഞ്ഞപ്പോള്‍  കര്‍ഷകരും ജനപ്രധിനികളും  ഉദ്യോഗസ്തരും കലാ സാസംസ്‌കാരിക പ്രവര്‍ത്തകരും ആഹ്ലാദത്തോടെയാണ് കൊയ്ത്തുത്സവത്തില്‍ പങ്കാളികളായത്. കഠിനമായ വേനല്‍ ചൂടില്‍ പാടത്ത് പലയിടങ്ങളിലും വെള്ളം എത്തിക്കാനാവാതെയും ചിലയിടങ്ങളില്‍ നെല്‍ച്ചെടികളില്‍ നിറമാറ്റവും സംഭവിച്ചതും കൃഷി ആരംഭിച്ചയുടനെ പടവിലെ പമ്പിങ് മോട്ടോര്‍ സാമൂഹ്യവിരുദ്ധര്‍ അഴിച്ചെടുത്ത് നശിപ്പാക്കാനൊരുങ്ങിയതും കര്‍ഷകരില്‍ ആശങ്കയുണ്ടാക്കിയിരുന്നു. എല്ലാ പ്രതികൂലാവസ്ഥയും മാറി പടവില്‍ ഇക്കുറി കൃഷിയിറക്കിയ 900 ഏക്കറോളമുള്ള പാടത്ത് കൃഷി ഭവന്‍ വിതരണം ചെയ്ത ജ്യോതിയിനത്തില്‍ പെടുന്ന നെല്‍വിത്ത് നൂറുമേനിയായി വിളഞ്ഞത്. ആറ്റുപുറം കാസ്‌കോ കലാവേദിയുടെ നേതൃത്വത്തിലാണ് കൊയ്ത്തുത്സവം സംഘടിപ്പിച്ചത്.  ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമാക്കി ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ച മഹിളാ കിസാന്‍ ശാക്തീകരണ പരിയോജന പദ്ധതിയുടെ ഭാഗമായുള്ള ലേബര്‍ ബാങ്കില്‍ നിന്നുള്ള  16 വനിതകളാണ് പാടത്ത് ചെറുയന്ത്രമുപയോഗിച്ചുള്ള കൊയ്ത്തിനിറങ്ങിയത്. 4 ഏക്കറില്‍ നെല്ല് കൊയ്യാന്‍ ഇവര്‍ക്ക് 4000 രൂപയാണ് കൂലി. കൊയ്തുകഴിഞ്ഞുള്ള മെതിക്കലിലനുള്ള യന്ത്രം എത്തിയിട്ടില്ല. കൊയ്‌തെടുക്കുന്ന നെല്ല് സപ്ലൈകോക്ക് കിലോ 19 രുപ നിരക്കിലാണ് നല്‍കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എ ഐഷയാണ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തത്. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഫാത്തിമ ലീനസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കുന്നംകാട്ടയില്‍ അബൂബക്കര്‍, പടവ് കമ്മിറ്റി ഭാരവാഹികളായ കെ.പി ഷക്കീര്‍, ഷക്കീര്‍ കുമ്മിത്തറയില്‍, പഞ്ചായത്തംഗങ്ങളായ കെ.വി കുഞ്ഞിമൊയ്തു, മൂത്തോടത്ത് മുഹമ്മദ്, പുഷ്പ്പന്‍ പരൂര്‍, കൃഷി ഓഫീസര്‍ കെ സിന്ധു, കാസ്‌കോ കലാവേദി പ്രവര്‍ത്തകരായ എ.ടി അബ്ദുല്‍ ജബ്ബാര്‍, എ മുസ്തഫ, പി.എം ഫാസിം, വി.എസ് ദില്‍ഷാദ്, എ മുര്‍ഷിദ് ഇഹ്‌സാന്‍, കെ.വി റഊഫ് എന്നിവര്‍ പങ്കെടുത്തു. .