banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

14-04-15 Tuesday

അഗതികളായ അമ്മമാര്‍ക്ക് വിദ്യാര്‍ത്ഥികളുടെ വിഷുപ്പുടവ

posted on 14 April 2015
ചാവക്കാട് : കടപ്പുറം ഫോക്കസ് ഇസ്ലാമിക് ഇംഗ്ലീഷ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നന്മ ക്ലബ്ബ് അംഗങ്ങള്‍ വിഷു ആഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ സാന്ദീപനി മാതൃസദനം സന്ദര്‍ശിച്ച് അമ്മമാര്‍ക്ക് വിഷുക്കോടി സമ്മാനിച്ചു. പാട്ടുകള്‍ പാടിയും കഥകള്‍ പറഞ്ഞും കുട്ടികളും അമ്മമാരും സമയം ചെലവഴിച്ചു.
ഫോക്കസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇ.ജി. ജിജി, നന്മ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ സുലൈഖ, മറ്റ് അധ്യാപകരായ ബീന, ഗീത, നബീല്‍, ബിന്ദു, ഷബന, റഫീഖ, ഷീല, റാഷിദ്, ജലാല്‍ എന്നിവരും കുട്ടികളായ ഹുദൈഫ്, അജ്മല്‍, റിസ്വാന്‍, ഷെഫീഖ് , ഹിബ, ഹാജറ, ഷുഹൈബ് എന്നിവരും സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി. .