banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

13-04-15 Monday

വിവാഹത്തിനിടെ ബാലികയുടെ ആഭരണം നഷ്ടമായി : പര്‍ദ്ദ ധരിച്ചെത്തിയ നാടോടി സ്ത്രീകള്‍ അറസ്റ്റില്‍

Posted on 13 April 2015
ചാവക്കാട്: വിവാഹ ചടങ്ങുകള്‍ക്കിടെ ആഭരണം നഷ്ടമായ സംഭവത്തില്‍ തമിഴ്നാട് സ്വദേശിനികളായ രണ്ടു നാടോടി സ്ത്രീകള്‍ അറസ്റ്റിലായി.5 ഗ്രാം തൂക്കം വരുന്ന   പാദസരമാണ് നഷ്ടമായത്. ചാവക്കാട് ഒരുമനയൂര്‍ കാരയില്‍ പ്ലാസ ഓഡിറ്റൊറിയത്തില്‍ ഇന്നലെയാണ് സംഭവം. പര്‍ദ്ദ ധരിച്ചു ഹാളിലെത്തിയ തമിഴ് യുവതികള്‍ ആഭരണം കൈക്കലാക്കിയതായാണ് സംശയിക്കുന്നത്. കുട്ടിയുടെ കരച്ചില്‍ കേട്ട് മാതാവ് എത്തിയപ്പോള്‍ പര്‍ദ്ദ ധാരിണികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വിവാഹത്തിനെതിയവര്‍ നടത്തിയ തിരച്ചിലില്‍ ഹാളിലെ ശൌചാലയാതിനടുത്തു നിന്ന് പര്‍ദ്ദ മാറ്റുന്നതിനിടെയാണ് ഇവരെ പിടി കൂടിയത്. പിന്നീട് ഇരുവരെയും പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
തമിഴ്നാട് പളനി സ്വദേശിനികളായ കണി(28), മഹേശ്വരി (35) എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കും. കുട്ടിയുടെ മാതാവ്  ചാമക്കാല തളിക്കുളം വീട്ടില്‍ ഹുസൈൻ ഭാര്യ ഹസീന നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
.