banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

13-04-15 Monday

കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക് - കാറില്‍ നിന്നും മദ്യക്കുപ്പികള്‍ കണ്ടെടുത്തു
മദ്യ ലഹരിയിലായിരുന്ന ഡ്രൈവറെ നാട്ടുക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു

posted on 13 April 2015
12-04-15 acident
അണ്ടത്തോട്: കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക് . ദേശീയപാത പതിനേഴില്‍  അണ്ടത്തോട് ജുമാമസ്ജിദിന് സമീപം ഞായറാഴ്ച്ച വൈകിട്ട് 7.15 ഓടെയാണ് സംഭവം.  കണ്ണൂര്‍ തലശ്ശേരി സ്വദേശി മടത്തില്‍ വീട്ടില്‍ മുഹമ്മദിന്റെ മകന്‍ റഷീദിനാണ് (29) പരിക്ക് പറ്റിയത്. ഇയാളെ മുതുവട്ടൂര്‍ രാജാ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാവക്കാട്ടെ തെക്കഞ്ചേരിയിലുള്ള ഭാര്യവീട്ടിലേക്ക് പോകുകയായിരുന്ന റഷീദ്. കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നു. മദ്യലഹരിയില്‍ നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. കൊച്ചിയില്‍ നിന്നും കോഴിക്കോട് പോവുകയായിരുന്ന കാറില്‍ നിന്നും മദ്യക്കുപ്പികള്‍ കണ്ടെടുത്തു.
അപടകടത്തെ തുടര്‍ന്ന് ഡ്രൈവര്‍ കാറില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ തടയുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് വടക്കേക്കാട് സ്റ്റഷനില്‍ നിന്ന് അഡീഷണല്‍ എസ്.ഐ എ.പി മുകുന്ദന്റെ നേതൃത്വത്തിലെത്തിയ പൊലീസ് വാഹനം പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പി  കണ്ടെടുത്തത്.  ഇതോടെ  അപകട സ്ഥലത്ത് തടിച്ചുകൂടിയ ജനങ്ങള്‍ രോഷാകുലരായി.  ഏറെ നേരത്തെ  സംഘാര്‍ഷാവസ്ഥക്ക് ശേഷം പൊലീസ് കാര്‍ ഡ്രൈവറെ മദ്യക്കുപ്പികളുമായി കസ്റ്റഡിയിലെടുത്തു..