15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

10-10-2015 Saturday

ഗ്രൂപ്പ്‌ വഴക്കില്‍ മുങ്ങി വടക്കേകാട് കോണ്‍ഗ്രസ്‌ - ഒറ്റക്കിറങ്ങാന്‍ തയ്യാറായി ഐ ഗ്രൂപ്പ്‌

Posted on 10 October 2015
വടക്കേകാട്: നേതൃത്വതലത്തില്‍ സമവായ ചര്‍ച്ചകള്‍ സജീവമായിരിക്കെ വേണ്ടി വന്നാല്‍ ഒറ്റയ്ക്ക് പൊരുതാനും സന്നാഹങ്ങളൊരുക്കി വടക്കേക്കാട് കോണ്‍ഗ്രസ്‌ ഐ ഗ്രൂപ്പ് രംഗത്ത്. കോണ്‍ഗ്രസ്‌ കോട്ടയായി അറിയപ്പെടുന്ന വടക്കേകാട് പഞ്ചായത്തില്‍ 16ല്‍ 14  സീറ്റ് നേടിയാണ്‌ കഴിഞ്ഞ തവണ കോണ്‍ഗ്രസ്‌ അധികാരത്തിലേറിയത്. കുറച്ചുകാലമായി വടക്കേക്കാട് കോണ്‍ഗ്രസ്‌ മണ്ഡലം മുന്‍ പ്രസിഡന്റ്‌ എന്‍.എം.കെ. നബീലിന്‍റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് പ്രവര്‍ത്തകരും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഫസലുല്‍ അലിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് പ്രവര്‍ത്തകരും വേറിട്ട വഴികളിലൂടെയാണ്‌ പ്രവര്‍ത്തിച്ചുവരുന്നത്. മന്ത്രിമാര്‍ ഉള്‍പ്പെടെ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ വരെ ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് പരസ്പരം പരിപാടികള്‍ ബഹിഷകരിക്കുന്നത് ഇപ്പോള്‍ വടക്കേകാട് പതിവാണ് . പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ പങ്കുവെക്കുന്നതിലും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലും ഗ്രൂപ്പ് താല്‍പര്യം അംഗീകരിച്ചില്ലെങ്കില്‍ 16 വാര്‍ഡിലും സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിക്കാനാണ് ഐ ഗ്രൂപ്പ് തീരുമാനം.