15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

10-10-2015 Saturday

എല്‍ ഡി എഫ് സംവരണ സംരക്ഷണ ദിനാചരണം നടത്തി

Posted on 10 October 2015
10-10-15 ldf
ചാവക്കാട്: എല്‍ ഡി എഫ്.ന്റെ നേതൃത്വത്തില്‍ സംവരണ സംരക്ഷണ ദിനാചരണം നടത്തി. ചാവക്കാട് ബസ്സ്സ്റ്റാന്‍ഡ് പരിസരത്ത് ചേര്‍ന്ന യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ.ഉദ്ഘാടനം ചെയ്തു. കെ എച്ച് സലാം അധ്യക്ഷനായി. എന്‍ കെ അക്ബര്‍, കെ കെ സുധീരന്‍, പി കെ സെയ്താലിക്കുട്ടി, ഇ പി സുരേഷ്‌കുമാര്‍, സി കെ ഖാദര്‍, എം ആര്‍ രാധാകൃഷ്ണന്‍, ഷീജ പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.
ഗുരുവായൂര്‍ പടിഞ്ഞാറെനടയില്‍ നടന്ന ധര്‍ണ്ണ സിപിഐ എം ജില്ലാ കമ്മറ്റിയംഗം സി സുമേഷ് ഉദ്ഘാടനം ചെയ്തു. സിപിഐ ലേക്കല്‍ സെക്രട്ടറി കെ  എ.ജേക്കബ് അധ്യക്ഷനായി. ടി ടി ശിവദാസന്‍,   എം സി സുനില്‍കുമാര്‍, സുരേഷ് വാര്യര്‍, മോഹന്‍ദാസ് ചേലനാട്, മനീഷ് ഡേവിഡ് തുടങ്ങിയവര്‍ സംസാരിച്ചു.
ഒരുമനയൂരില്‍ എം ആര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ എ ചാക്കോ അധ്യക്ഷനായി.എ കെ ഉണ്ണികൃഷ്ണന്‍, സി കെ ചന്ദ്രന്‍, പി വി അബ്ദുള്‍റസാഖ് എന്നിവര്‍ സംസാരിച്ചു.
പുന്നയൂര്‍ക്കുളത്ത് എ ഡി ധനീബ് ഉദ്ഘാടനം ചെയ്തു. സി ധര്‍മ്മന്‍ അധ്യക്ഷനായി. പ്രവീണ്‍ പ്രസാദ്, കെ എസ് ഭാസ്‌കരന്‍  സംസാരിച്ചു.
പുന്നയൂരില്‍ എം ബി ഇക്ബാല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വി എം ഷംസുദ്ദീന്‍ അധ്യക്ഷനായി. ടി വി സുരേന്ദ്രന്‍, എന്‍ കെ ഗോപി എന്നിവര്‍  സംസാരിച്ചു..