15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

07-08-15 Friday

കോണ്ഗ്രസ് ഗ്രൂപ്പ്‌ വഴക്ക് തിരുവത്രയില്‍ യുവാവ്‌ കൊല്ലപ്പെട്ടു

posted on 07 August 2015
07-08-15 haneefaചാവക്കാട്‌: ഗുരുവായൂര്‍ നിയോജകമണ്ഡലം കോണ്ഗ്രസ് നേതൃത്വത്തില്‍ നടന്നു വന്ന എ, ഐ ഗ്രൂപ്പ്‌ വഴക്കിനെ തുടര്‍ന്ന് യുവാവ്‌ കൊല്ലപ്പെട്ടു. തിരുവത്ര പതിനാലാംവാര്‍ഡില്‍ അണ്ടത്തോട് ചാലില്‍ കോയമോന്‍ മകന്‍ ഹനീഫയാണ് (42)കൊല്ലപ്പെട്ടത്‌. അക്രമികള്‍ വീട്ടില്‍ കയറി ഹനീഫയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഐ ഗ്രൂപ്പ്‌ പ്രവത്തകരാണ് കൊലക്ക്‌ പിന്നിലെന്നാണ് പറയപ്പെടുന്നത്. വലത്തെ വാരിയെല്ലിനു താഴെയായി കുത്തേറ്റ ഹനീഫ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായി പറയുന്നു. ഇന്ന് (വെള്ളിയാഴ്ച) രാത്രി പത്തുമണിയോടെയാണ് സംഭവം. മൃതദേഹം മുതുവട്ടൂര്‍ രാജാ ആശുപത്രി മോര്‍ച്ചറിയില്‍.
ഒരുമാസം മുന്‍പ്‌ പുത്തന്കടപ്പുറം സെന്ററില്‍ കോണ്ഗ്രസ് ഗ്രൂപ്‌ സംഘട്ടനം നടന്നിരുന്നു. ഇതിനെതുടര്‍ന്ന് എ വിഭാഗം അനുകൂലിയും കെ.എസ്.യു ഗുരുവായൂര്‍ ബ്ലോക്ക് പ്രസിഡണ്ടുമായ എം.എസ് സെറൂഖിനെ വധശ്രമത്തിന് കേസെടുത്ത്‌ അറസ്റ്റ്‌ ചെയ്യുകയും കോടതി റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. ഐ വിഭാഗത്തിനു നേതൃത്വം നല്‍കുന്ന ഗുരുവായൂര്‍ ബ്ലോക്ക് പ്രസിഡണ്ട് സി.എ ഗോപപ്രതാപന്‍, ഡി.സി.സി ട്രഷറര്‍ പി.കെ അബൂബക്കര്‍ ഹാജി എന്നിവരുടെ പോലീസുമായുള്ള ഗൂഡാലോചനയുടെ ഭാഗമായിരുന്നു അറസ്റ്റെന്ന് എ വിഭാഗം ആരോപിക്കുകയും കോണ്ഗ്രസ് നേതൃത്വ കണ്‍വെന്‍ഷനുകളും പരിപാടികളും ഭഹിഷ്കരിക്കുകയും ചെയ്തിരുന്നു. ഇരുവിഭാഗവും കെ.പി.സി.സിപ്രസിഡണ്ടിന് നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രശ്‌നം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. ഒരു മാസത്തോളമായിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് എ വിഭാഗം ആരോപിച്ചിരുന്നു.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള ശ്രമത്തിനു വിഘാതമായി നിന്ന ഗ്രൂപ്പ്‌ വഴക്ക് ഒടുവില്‍ യുവാവിന്റെ ജീവന്‍ കവര്‍ന്നു.
 മാതാവ്‌ : ഐസീബി. ഭാര്യ: ഷഫ്ന.   മക്കള്‍: ഹന്നാ, ഹസ്ന, ഹയാ, മൂന്നു മാസം പ്രായമായ ആമിയ.