Posted on 04 February 2016 പുന്നയൂര്‍ക്കുളം: ആല്‍ത്തറ കുണ്ടനി ദണ്ഡന്‍ സ്വാമി ക്ഷേത്ര വേല മഹോത്സവം
7ന് കൊടിയേറ്റത്തോടു കൂടി ആരംഭിക്കും. ഏഴിനു രാത്രി 10 ന് നാട്ടുതാലം
പരൂര്‍ശിവക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് ക്ഷേത്രത്തില്‍ സമാപിക്കും,
തുടര്‍ന്നു വേലവരെയുള്ള എല്ലാ ദിവസവും വിശേഷാല്‍ പൂജകളും മേളത്തോടു കൂടിയ നിറമാല
ചുറ്റുവിളക്കും ഉണ്ടായിരിക്കും. 13ന് സമാപിക്കുന്ന വേലയില്‍ വിവിധ ദിവസങ്ങളിലായി
ശ്രീ സ്വരസ്വതി ബാലഗോകുലം കുന്നത്തൂര്‍ അവതരിപ്പികുന്ന കലാസന്ധ്യ, ഗുരുവായൂര്‍
സര്‍ഗ്ഗവേദിയുടെ നാടകം 'കരിങ്കാളി', ദേശക്കൂട്ടം കമ്മറ്റിയുടെ ഗാനമേള, കലശം ആടല്‍,
പട്ടുംതാലിയും ചാര്‍ത്തല്‍, പറവെപ്പ്, പ്രസാദ ഊട്ട്, ആനപൂരം വേലകയറ്റം, ദീപാരാധന
തുടങ്ങിയ പരിപാടികളുമുണ്ടായിരിക്കും. ബര്‍സ്ഥാനില്‍. |