Posted on 02 October 2014 പുന്നയൂര്‍: ഡി.വൈ.എഫ്.ഐ എടക്കഴിയൂര്‍
മേഖല സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഐ ബി സന്തോഷ് ഉദ്ഘാടനം ചെയ്തു. എം കെ
അറഫാത്ത് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ.കെ മുബാറക്ക്, കെ വി വിവിധ്, വി അനൂപ്,
കെ ഫസലുദ്ദീന്‍, സിപിഐ എം പുന്നയൂര്‍ ലോക്കല്‍ സെക്രട്ടറി എന്‍ കെ ഗോപി, എം എം നൗഫല്‍,
കെ വി വിബീഷ് എന്നിവര്‍ സംസാരിച്ചു. എം കെ അറഫാത്ത്(പ്രസിഡണ്ട്), കെ ബി ഫസലുദ്ദീന്‍
(സെക്രട്ടറി), ടി എ ഷാഫി (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.. |