ചാവക്കാട്: നിയന്ത്രണംവിട്ട കാര്‍ എതിരെ വന്ന പെട്ടി ഓട്ടോറിക്ഷയിലും നാനോ കാറിലും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്.
ചാവക്കാട് പഴയ പോസ്റ്റോഫീസിന് മുന്നില്‍ ബുധനാഴ്ച്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. ഏഷ്യാനറ്റ് കേബിള്‍ ജീവനക്കാരും
പുന്ന സ്വദേശികളുമായ ഷബീര്‍(28), ശിഹാബ് (21)നാനോ കാറില്‍ സഞ്ചരിച്ചിരുന്ന വനിതാ ചാര്‍ട്ടേഡ് അക്കൌണ്ടന്റ് എന്നിവര്‍ക്കാണ്
പരിക്കേറ്റത്. പരിക്കേറ്റ യുവാക്കളെ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുവായൂര്‍ ഭാഗത്തേക്ക് പോയിരുന്ന കാറിന്റെ
ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണം. എതിരെ വന്ന ഏഷ്യാനെറ്റ് കേബിള്‍ വര്‍ക്കിന്റെ പെട്ടി ഓട്ടോയില്‍ ഇടിച്ചതിന് ശേഷം
പിറകില്‍ വന്ന നാനോ കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പെട്ടി ഓട്ടോറിക്ഷ മറിഞ്ഞു. അപകടത്തെ തുടര്‍ന്ന്
ഏറെനേരം ചാവക്കാട് കുന്നംകുളം റോഡില്‍ ഗതാഗതംനിലച്ചു. ചാവക്കാട് പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു
.ഷിക്കുക.