Posted on 30 March 2015 ചാവക്കാട്:
മത്സ്യതളിലാളികള്‍ക്കെതിരായ കരിനിയമങ്ങള്‍ അറബികടലില്‍ എന്ന
മുദ്രാവാക്യമുയര്‍ത്തി ഏപ്രില്‍ എട്ടിന് നടക്കുന്ന ഹര്‍ത്താലിന്റെ
പ്രചരണത്തിനായി മത്സ്യതൊഴിലാളി ഫെഡറേഷന്‍(സിഐടിയു) ജനറല്‍ സക്രട്ടറി കൂട്ടായി
ബഷീര്‍ നയിക്കുന്ന സംസ്ഥാന കാല്‍നട ജാഥക്ക് ചൊവ്വാഴ്ച്ച ചാവക്കാട്
നാലിടങ്ങളില്‍ സ്വീകരണം നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍
അറിയിച്ചു. ചൊവ്വാഴ്ച്ച രാവിലെ പത്തിന് പുന്നയൂര്‍ പഞ്ചായത്തിലെ പഞ്ചവടിയിലാണ്
ആദ്യ സ്വീകരണം. പതിനൊന്നിന് പുത്തന്‍ കടപ്പുറം, 12.30ന് ബ്ലാങ്ങാട് ബീച്ച്, നാലിന്
കടപ്പുറം അഞ്ചങ്ങാടി, വൈകീട്ട് 5ന് ചേറ്റുവയില്‍ സമാപനം. ജാഥാസ്വീകരണവും ഏപ്രില്‍
എട്ടിന് നടക്കുന്ന തീരദേശ ഹര്‍ത്താലും വിജയിപ്പിക്കണമെന്ന് സിപിഐ എം ചാവക്കാട്
ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്, സിഐടിയു ഏരിയാ സെക്രട്ടറി എന്‍ കെ അക്ബര്‍,
ചാവക്കാട് നഗരസഭാ ചെയര്‍പേര്‍സണ്‍ എ കെ സതീരത്‌നം, ടി വി സുരേന്ദ്രന്‍, കെ എം അലി, കെ
പുരുഷോത്തമ്മന്‍, കെ വി അഷറഫ്, പി പി നാരായണന്‍ എന്നിവര്‍ വാര്‍ത്താ
സമ്മേളനത്തില്‍ അറിയിച്ചു.. |