banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-03-2015 Monday

അപകടത്തില്‍ പരിക്കേറ്റിട്ടും രക്ഷാപ്രവര്‍ത്തനത്തിനു ധീരതകാണിച്ച അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിക്ക് അഭിനന്ദനപ്രവാഹം

Posted on 30 March 2015
30-03-15 salman n kvചാവക്കാട്‌: വാഹനാപകടത്തില്‍ പെട്ട് ദേഹത്ത്‌ നിന്നും രക്തമൊലിച്ചിറങ്ങുംമ്പോഴും രക്ഷാപ്രവര്‍ത്തനത്തിനു ധീരത കാണിച്ച അഞ്ചാം ക്ലാസുകാരനെ  എം എല്‍ എ യും  അധ്യാപകരും  നാട്ടുകാരും അഭിനന്ദിച്ചു.  ചാവക്കാട്‌ ഐ ഡി സി അഞ്ചാംക്ലാസ് വിദ്യാര്‍ഥി മുസ്ലിയാംവീട്ടില്‍ അബ്ദുല്‍ ജലീല്‍ മകന്‍ സല്‍മാ‍(11)നാണ് താനും കൂട്ടുകാരും സഞ്ചരിച്ചിരുന്ന സ്കൂള്‍ വാന്‍ അപകടത്തില്‍ പെട്ടപ്പോള്‍ മനസാനിധ്യം വീണ്ടെടുത്ത്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌. സല്‍മാന്‍ സംഭവം വിവരിക്കുന്നത് ഇങ്ങിനെ. ആദ്യം കരുതിയത് ഒരു സ്വപ്നമാണെന്നാണ് പിന്നീട് ദേഹത്ത്‌ രക്തം കണ്ടപ്പോഴാണ് അപകടം സംഭവിച്ചതാണെന്ന് മനസ്സിലായത്‌. ചുറ്റും പാടും നോക്കിയപ്പോള്‍ എല്ലാവരും സീറ്റില്‍ നിന്നും തെറിച്ച് കിടക്കുയായിരുന്നു. വാന്‍ കാനയിലേക്ക് മറിഞ്ഞതാണെന്ന് അപ്പോഴാണ്‌ മനസ്സിലായത്‌. പിന്നിലെ ഗ്ലാസ്‌ പൊട്ടിക്കിടക്കുന്നുണ്ടായിരുന്നു. പിന്നെ ഒന്നും ചിന്തിച്ചില്ല, അതിലൂടെ കയ്യെത്തിച്ച് പുറത്ത്‌ കിടന്നിരുന്ന കല്ലെടുത്ത്‌ ഗ്ലാസ്‌ പൂര്‍ണ്ണമായും തകര്‍ക്കുകയായിരുന്നു. അപ്പോഴേക്കും ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയിരുന്നു. എല്ലാവരും ഭയന്ന് നിലവിളിച്ചപ്പോള്‍ തനിക്കും സുഹൃത്ത്‌ ഷമീമിനും ഭയമൊന്നും ഉണ്ടായില്ലെന്നും തന്റെയും കൂട്ടുകാരുടെയും രക്ഷയെ കുറിച്ചാണ് ചിന്തിച്ചതെന്നും സല്‍മാന്‍ പറഞ്ഞു.
ചാവക്കാട്‌ ഐ ഡി സി സ്കൂള്‍ വാന്‍ നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് വാനിലുണ്ടായിരുന്ന ആറു വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥികളെ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ സല്‍മാനെ  അഭിനന്ദിച്ചത്.

30-03-15 accident van

നിയന്ത്രണംവിട്ട സ്കൂള്‍ വാന്‍ കാനയിലേക്ക് മറിഞ്ഞ നിലയില്‍

< <