ഉമ്മന്‍ ചാണ്ടി ഉടനെ രാജിവെക്കണം കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ
Posted on 30 January 2016
ചാവക്കാട്: മുഖ്യമന്ത്രി പദവിയുടെ അന്തസ് കാത്തു സൂക്ഷിക്കാന്‍ ഉമ്മന്‍ ചാണ്ടി
ഉടനെ സ്ഥാനം രാജിവെക്കണമെന്ന് കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ.
മുഖ്യമന്ത്രി പദവിയില്‍ നിന്ന് ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട്
ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ ചാവക്കാട് നഗരത്തില്‍ സംഘടിപ്പിച്ച
പ്രകടനവുത്തിനു ശേഷം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രി കൈക്കൂലി വാങ്ങിയന്ന് ആരോണം
വരുന്നത് ഇതാദ്യമാണ്. ആരോപണം ശക്തമായിട്ടും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി
സ്ഥാനത്ത് തുടരുന്നത് സംസ്ഥാനത്തിനു തന്നെ അപമാനകരമാണെന്നും അദ്ദേഹം
അഭിപ്രായപ്പെട്ടു.
ചാവക്കാട് നഗരസഭാ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന യോഗത്തില്‍ സി.പി.എം
ഏരിയാ കമ്മിറ്റി സെക്രട്ടറി എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ചാവക്കാട്
നഗരസഭാ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍, ഇടത് നേതാക്കളായ ടി.ടി ശിവദാസന്‍,
കെ.എച്ച് സലാം, എ.എച്ച് അക്ബര്‍, പി.കെ സെയ്താലിക്കുട്ടി, എം.പി ഇഖ്ബാല്‍, എം
.കെ ഷംസുദ്ധീന്‍, ടി.കെ ഖാദര്‍ മന്ദലാംകുന്ന്, കെ.കെ സുധീരന്‍, എ.സി ആനന്ദന്‍
, കെ.കെ മുബാറക്, പി.വി സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.