posted on 26 October 2014 ചാവക്കാട് : കേരളത്തിലെ ലക്ഷക്കണക്കിന്
ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ റോഡിന് സ്ഥലമെടുപ്പ് നടപടികള്‍
ആരംഭിച്ചാല്‍ യു.ഡി.എഫ്. വരുന്ന പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കനത്ത വില
നല്‍കേണ്ടി വരുമെന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍.) ഗുരുവായൂര്‍ മണ്ഡലം
കമ്മിറ്റി പ്രസ്താവിച്ചു. അനുഭവങ്ങളില്‍നിന്നും പാഠം ഉള്‍ക്കൊണ്ട് ജനദ്രോഹ
നടപടികളില്‍നിന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പിന്മാറണമെന്നും യോഗം
ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പി.വി. മുഹമ്മദാലി അധ്യക്ഷനായി. പി.എം. നൗഷാദ്, സി.
ഷറഫുദ്ദീന്‍, ജംഷീര്‍ അലി ചിക്കല്‍, ബക്കര്‍ ഗുരുവായൂര്‍ എന്നിവര്‍ പ്രസംഗിച്ചു . |