Posted on 25 October 2014 ചാവക്കാട് : നഗരസഭ നാലാം വാര്‍ഡ് കൂട്ടായ്മ സംഘടിപ്പിക്കുന്ന
സ്നേഹസ്പര്‍ശം ഞായറാഴ്ച വൈകീട്ട് 4ന് കുഞ്ചേരി ജി.എം.എല്‍.പി. സ്കൂളില്‍ നടക്കും. 70
വയസ്സ് കഴിഞ്ഞ അച്ഛനമ്മമാരെ സ്നേഹപ്പുടവകള് നല്കി ആദരിക്കും. 70 വയസ്സ് കഴിഞ്ഞ
അമ്മമാര്‍ക്ക് പ്രതിമാസ പെന്ഷന് നല്കുന്ന 'അമ്മവാത്സല്യം', വീടും സ്ഥലവും
ഇല്ലാത്തവര്‍ക്ക് 'സ്നേഹഗേഹം' പദ്ധതികള്‍ക്ക് ചടങ്ങിനോടനുബന്ധിച്ച്
തുടക്കമാകും. ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. . |