banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

25-10-14 Saturday

ചാവക്കാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം 27 ന് തുടങ്ങും

posted on  25 October  2014
ഗുരുവായൂര്‍: ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ കലോത്സവം 27, 28, 29, 30 തിയതികളില്‍ ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സകൂളില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
27 ന് രാവിലെ 9.30 ന് ഗുരുവായൂര്‍ പടിഞ്ഞാറെ ഗ്രൗണ്ടില്‍നിന്ന് സാംസ്‌കാരിക ഘോഷയാത്ര പുറപ്പെടും. 10 ന് സ്‌കൂള്‍ ഗ്രൗണ്ടിലെ പ്രധാന സ്റ്റേജില്‍ കലോത്സവം കെ.വി. അബ്ദുള്‍ ഖാദര്‍ എം. എല്‍.എ. ഉദ്ഘാടനം ചെയ്യും. പ്രധാന സ്റ്റേജിനു പുറമേ, സ്‌കൂള്‍ ഓഡിറ്റോറിയം, സ്‌കൂള്‍ ക്ലാസ് മുറികള്‍, മുക്തി സ്‌കൂള്‍, ശിക്ഷക് സദന്‍ ഹാള്‍, എസ്.എസ്.എ. ഹാള്‍, എന്നിങ്ങനെ 19 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ഉപജില്ലയിലെ 93 സ്‌കൂളുകളില്‍നിന്നായി 4300 വിദ്യാര്‍ത്ഥികള്‍ മത്സരങ്ങള്‍ക്ക് മാറ്റുരയ്ക്കാനുണ്ടാകും.