15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

22-04-2016 Friday

പിടികിട്ടാപ്പുള്ളി ഒമ്പത് വര്‍ഷത്തിന് ശേഷം പിടിയില്‍

Posted on 22 April 2016
20-04-16  abhiചാവക്കാട്: നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ ഒമ്പത് വര്‍ഷത്തിന് ശേഷം ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. എടക്കഴിയൂര്‍ തെക്കുംപറമ്പത്ത് അഭി(36)യെയാണ് അറസ്റ്റ് ചെയ്തത്. 2007-ല്‍ വീട്ടില്‍ അതിക്രമിച്ച് കയറി കുടുംബാംഗങ്ങളെ ആക്രമിച്ച കേസില്‍ കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് മുങ്ങിയതാണ് പ്രതി. 2013ല്‍ എടക്കഴിയൂരിലെ സ്‌ക്കൂളില്‍ കയറി രാത്രിയില്‍ മദ്യപിക്കുന്നത് ചോദ്യം ചെയ്ത വൈരാഗ്യത്തില്‍ കാജ കമ്പനി സ്വദേശി തട്ടാന്‍കരവീട്ടില്‍ കബീറിനെ ആക്രമിച്ചതുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് അഭി. ചാവക്കാട് സിഐ എ.ജെ.ജോണ്‍സന്‍, ജൂനിയര്‍ എസ്‌ഐ. രാജേഷ്, സിപിഒ.മാരായ ലോഫിരാജ്, ശ്യം,ജിബിന്‍, ജോബിന്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

തിരഞ്ഞെടുപ്പ് ചരിത്രം
പ്രഗത്ഭരെ വാരിപ്പുണര്‍ന്നും മലര്‍ത്തിയടിച്ചും ഗുരുവായൂര്‍ മണ്ഡലം

Posted on 07-03-16 Monday
07-03-16 gvr election
ചാവക്കാട്: പ്രഗത്ഭരെ വാരിപ്പുണര്‍ന്നും മലര്‍ത്തിയടിച്ചുമുള്ള ചരിത്രമാണ് ഗുരുവായൂരിന്റേത്. തോല്‍പ്പിച്ചവരെ വീണ്ടും വീണ്ടും തെരഞ്ഞെടുത്തും തുടര്‍ച്ചയായി വിജയരഥമേറിയവരെ പരാജയത്തിന്റെ കയ്പുനീര്‍ കുടിപ്പിച്ചും പരിചയമുള്ളവരാണ് ഗുരുവായൂരിലെ വോട്ടര്‍മാര്‍. .. read more

കൊലപാതക ഗൂഡാലോചന-സമഗ്ര അന്വേഷണം വേണം - കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്സ്

11-03-16 gvr leeg1