ചാവക്കാട്: സി.ഐ.ടി.യു.വിന്റെ ജില്ലാ ജാഥ അഖിലേന്ത്യ സെക്രട്ടറി പി. നന്ദകുമാര്‍ ചാവക്കാട്ട്
ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യു.
സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജാഥ. സി.ഐ.ടി.യു. ഏരിയ പ്രസിഡന്റ് എം.
കൃഷ്ണദാസ് അധ്യക്ഷനായി. ബാബു എം. പാലിശ്ശേരി എം.എല്‍.എ., ചാവക്കാട് നഗരസഭ
ചെയര്‍പേഴ്സണ്‍ സതീരത്നം, വൈസ് ചെയര്മാന് മാലിക്കുളം അബാസ്, സി.ഐ.ടി.യു. നേതാക്കളായ
എം.എം. വര്‍ഗ്ഗീസ്, കെ.എസ്. ഡേവിസ്, കെ.വി. ഹരിദാസ്, കെ.വി. പീതാംബരന്, ടി.ടി. ശിവദാസന്‍,
എ.എച്ച്. അക്ബര്‍, എം.കെ. അക്ബര്‍, ആര്.വി. ഇഖ്ബാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.