banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

21-05-15 Thursday

രാഹുല്‍ഗാന്ധി ചാവക്കാട്‌ -  സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Posted on 21 May 2015
20-05-15 v m sudheeran
ചാവക്കാട്: സര്‍വ്വവും കുത്തകകള്‍ക്ക് അടിയറവെയ്ക്കുന്ന പ്രധാനമന്ത്രി മോദി മത്സ്യത്തൊഴിലാളികളുടെ ജീവിതം കൊണ്ട് പന്താടാന്‍ ശ്രമിച്ചാല്‍ നഖശിഖാന്തം എതിര്‍ക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി .എം. സുധീരന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംഗമത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പൂര്‍ണമായി ഏറ്റെടുക്കുകയാണെന്നും സംഗമം ചരിത്രസംഭവമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് ഒ. അബ്ദുറഹിമാന്‍കുട്ടി അധ്യക്ഷനായി. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ എം.എല്‍.എ., കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. വി. ബാലറാം, പി.എ. മാധവന്‍ എം.എല്‍.എ., ഡി.സി.സി. ഭാരവാഹികളായ പി.കെ. അബൂബക്കര്‍ ഹാജി, എം.കെ. അബ്ദുള്‍സലാം, വിന്‍സെന്റ് കാട്ടൂക്കാരന്‍, യു.ഡി.എഫ്. കണ്‍വീനര്‍ ജോസഫ് ചാലിശ്ശേരി, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാനസെക്രട്ടറി കെ.ഡി. വീരമണി എന്നിവര്‍ പ്രസംഗിച്ചു.
മീനാകുമാരി റിപ്പോര്‍ട്ടിനെതിരെ ദേശീയതലത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംഗമം ഉദ്ഘാടനം ചെയ്യാനായി 27ന് രാവിലെ 10ന് എ.ഐ.സി.സി. വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയെത്തുന്ന ചാവക്കാട് കടപ്പുറത്ത്‌ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വി.എം. സുധീരന്‍ ചാവക്കാട് കടപ്പുറം സന്ദര്‍ശിച്ചു. ചാവക്കാട് സിഐ പി. അബ്ദുള്‍ മുനീര്‍ എന്നിവരുമായി സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച് സംസാരിച്ചു..