15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

19-08-15 Wednesday

എന്റെ ഉപ്പാനെ എന്തിനാ കൊന്നേ ... ഹനയുടെ ചോദ്യങ്ങള്‍ക്ക്‌ ആശ്വാസം പകരാനാവാതെ മുഖ്യന്‍

ഹനയുടെ ചോദ്യങ്ങള്‍ക്ക്‌ മുന്നില്‍ വിഷണ്ണനായി മുഖ്യമന്ത്രി > >

Posted on: 19 August 2015
18-08-15 cm n hanaചാവക്കാട്‌: ഗ്രൂപ്പ്‌ വഴക്കിനെ തുടര്‍ന്ന് കൂല്ലപ്പെട്ട ചാവക്കാട്‌ പുത്തന്‍കടപ്പുറം ഹനീഫയുടെ വീട്ടിലെത്തിയ മുഖ്യമന്ത്രി തിരിച്ചു പോയത്‌ തകര്‍ന്ന ഹൃദയവും തളര്‍ന്ന മനസ്സുമായി. തന്നോടെന്തോ പറയാനുണ്ടെന്ന് കൊല്ലപ്പെട്ട ഹനീഫയുടെ മകള്‍ ഹന ആവശ്യപ്പെട്ടപ്പോള്‍ കുനിഞ്ഞു നിന്ന്  കാതോര്‍ത്ത മുഖ്യന്‍ ചോദ്യങ്ങള്‍ക്ക്‌ മുന്നില്‍ സ്തബ്ധനായി. എന്റെ ഉപ്പാനെ എനിക്ക് വേണം.. എന്റെ ഉപ്പനെ അവര്‍ എന്തിനാ കൊന്നേ.. ഗോപന്‍ എന്തിനാ എന്റെ ഉപ്പാനെ കൊല്ലിച്ചേ.. ഹനയുടെ സങ്കടങ്ങള്‍ക്ക് മുന്നില്‍ ആ കുരുന്നിനെ ഒന്ന് തലോടാന്‍ പോലുമാകാതെ തളര്‍ന്നു പോയി അദ്ദേഹം. കേരളം മുഴുവന്‍ ഓടിനടന്നു ജനങ്ങളുടെ പരാതികള്‍ കേട്ടും പരിഹരിച്ചും ശീലിച്ച മുഖ്യന് പക്ഷെ ഹനയുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടിനല്‍കാന്‍ വാക്കുകളുണ്ടായില്ല. ഹനീഫയുടെ ഉമ്മാടെ കണ്ണീരും, സഹോദരങ്ങളുടെ ആവലാതികള്‍ക്കും ശേഷമായിരുന്നു മൂന്നാംക്ലാസ്‌ വിദ്യാര്‍ഥി ഹന തന്റെ സങ്കടങ്ങളുമായി അദ്ദേഹത്തിന്റെ അടുത്തെത്തിയത്.
.