15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

19-08-15 Wednesday

ഹനീഫവധം : പരസ്യമായി പ്രതികരിക്കാന്‍ പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി

Posted on: 19 August 2015
18-08-15 cm ചാവക്കാട്:  അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസില്‍ പരസ്യമായി പ്രതികരിക്കാന്‍ പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊണ്ഗ്രസ്സിലെ ഗ്രൂപ്പ്‌ വഴക്കിനെ തുടര്‍ന്ന് കൊല്ലപ്പെട്ട ഹനീഫയുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷം മാധ്യപ്രവര്‍ത്തകാരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.  കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വീട്ടിലെത്തിയ ഉമ്മന്‍ചാണ്ടി ആദ്യം കയറിച്ചെന്നത് സുഖമില്ലാതെ കിടക്കുന്ന കൊലപാതകത്തിനു ദൃക്സാക്ഷിയായ ഉമ്മാടെ അടുത്തേക്കാണ്. കരഞ്ഞുകൊണ്ടിരിക്കുന്ന ഉമ്മയുടെ അടുത്ത്‌ മുഖ്യന്‍ അല്പസമയം ചിലവഴിച്ചു. ഇതിനിടെ ഉമ്മയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നീട് ഹനീഫയുടെ സഹോദരങ്ങള്‍ മുഖ്യമന്ത്രിയോട് സംഭവങ്ങള്‍ വിവരിക്കുകയും പരാതിബോധിപ്പിക്കുകയും ചെയ്തു. നടപടികള്‍ ഉണ്ടാകുമെന്ന് മുഖ്യന്‍ ഉറപ്പ്‌ നല്‍കി.  ഹനീഫയുടെ കുഞ്ഞുമക്കളെ കണ്ടതിനു ശേഷമാണ് മുഖ്യമന്ത്രി പുറത്തിറങ്ങിയത്. എം എല്‍ എ പി എ മാധവന്‍കുട്ടി, ഡിസിസി പ്രസിഡന്‍റ് അബ്ദുറഹ്മാന്‍കുട്ടി തുടങ്ങിയനേതാക്കള്‍ മുഖ്യമന്ത്രിയെ അനുഗമിച്ചു. എ ഡി ജി പി എന്‍ ശങ്കര്‍ റെഡ്ഡി, എസ് പി എന്‍ വിജയകുമാര്‍, ഐ ജി സുരേഷ് രാജ് പുരോഹിത്‌, ഡി വൈ എസ് പി ടോണി സെബാസ്റ്റ്യന്‍, സി ഐ എ ജെ ജോണ്സന്‍, എസ് ഐ അനു മോന്‍, സ്പെഷല്‍ ബ്രാഞ്ച് ഡി വൈ എസ് പി സുരേഷ്കുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു..

18-08-15 cm 1

ഹനീഫയുടെ സഹോദരന്‍ മുഖ്യമന്ത്രിയുമായി സംസാരിക്കുന്നു

< <