15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

14-10-2015 Wednesday

തെരഞ്ഞെടുപ്പ് നീട്ടാന്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും കിണഞ്ഞ് ശ്രമിച്ചത് പരാജയഭീതി മൂലം

Posted on: 14 October 2015
13-10-15 gvr LDF CONVENSION copy
ഗുരുവായൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടാന്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും കിണഞ്ഞ് ശ്രമിച്ചത് പരാജയഭീതിയുള്ളതിനാലെന്നു സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബിജോണ്‍. യു ഡി എഫിനും ഉമ്മന്‍ ചാണ്ടിക്കും തീരെ ആഗ്രഹമോ താത്പര്യമോ ഇല്ലാത്ത തെരഞ്ഞെടുപ്പാണ് ആസന്നമായ തെരഞ്ഞെടുപ്പെന്ന്  അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ് എല്‍ ഡി എഫ്  കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബേബിജോണ്‍. യു ഡി  എഫ് ഭരണക്കാലം തദ്ദേശ സ്ഥാപനങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കാനാണ് ശ്രമിച്ചത്. അരുവിക്കരയുടെ വീമ്പുപറയുമ്പോഴും യു ഡി എഫിന് ശുഭാപ്തി വിശ്വാസമില്ല. മുഖ്യമന്ത്രിയും മന്ത്രിസഭയുംതന്നെ നേരിട്ട്  തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടും സഹതാപവും  ഉണ്ടായിട്ടും യു ഡി എഫിന് മുമ്പ് ലഭിച്ച വോട്ട് കുറയുന്ന അവസ്ഥയാണുണ്ടായത്. കോണ്ഗ്രസ്സ് വിരുദ്ധവോട്ടുകള്‍ ബിജെപിക്ക് ലഭിക്കാനാണ് ഉമ്മന്‍ ചാണ്ടിയുടെ വഴിവിട്ട പ്രസ്താവനകള്‍ കാരണമായത്. വര്‍ഗ്ഗീയതയെ പ്രത്സാഹിപ്പിക്കുന്നത് അപകടമാണെന്ന് വി എം സുധീരന്‍ ഇപ്പോള്‍ പറയുന്നുണ്ട്. എന്നാല്‍ ആരാണ് ഇക്കാലമത്രയും വര്‍ഗ്ഗീയതക്ക് ചൂട്ടുപിടിച്ചതെന്ന് സുധീരന്‍ മനസ്സിലാക്കണം. ഇപ്പോള്‍ വര്‍ഗ്ഗീയത അപകടമാണെന്ന് പറയുന്ന സുധീരന്റെ നിലപാട് അത്മമാര്‍ത്ഥമാണെന്ന് വിശ്വസിക്കാനാണ് ഇടതുപക്ഷത്തിന് താല്‍പര്യം. എന്നാല്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ വര്‍ഗ്ഗീയ വിരുദ്ധ പ്രസ്താവനകള്‍ മുഖം മൂടി മാത്രമാണെന്നതിനു ചരിത്രം സാക്ഷിയാണ്.
പി ടി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സി സുമേഷ് സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തി.സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ, സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്, നഗരസഭാ ചെയര്‍മാന്‍ പി എസ് ജയന്‍, കെ മണി, വിജയകുമാര്‍, എം ബി ഇക്ബാല്‍ മാസ്റ്റര്‍, അഡ്വ.കെ വി മോഹനകൃഷ്ണന്‍, ഇ പി സുരേഷ്‌കുമാര്‍, കെ കെ സുധീരന്‍, കെ എ ജേക്കബ്, ആര്‍ വി ഷറീഫ്, സുരേഷ് വാര്യര്‍, മനീഷ് കോട്ടപ്പടി എന്നിവര്‍ സംസാരിച്ചു..