കടപ്പുറം ഗവ.ഫിഷറീസ് സ്കൂളില്‍ വിദ്യാഭ്യാസ പോഷണ പദ്ധതി ഉദ്ഘാടനം ചെയ്തു
posted on 12 August 2014
ചാവക്കാട്: കടപ്പുറം ഗവ.ഫിഷറീസ് സ്കൂളില്‍ തൃശൂര്‍ ഡയറ്റിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന
'പീസ് 2014' ചാവക്കാട് എ ഇ ഒ പി ഡി പ്രതീഷ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങളിലെ
വിദ്യാഭ്യാസ പോഷണത്തിന് ഉതകുന്ന കര്‍മ്മ പദ്ധതികള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തു.
പിടിഎ പ്രസിഡന്റ് പൂക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡയറ്റ് ഫാക്കല്‍ട്ടി പി മുകുന്ദന് പദ്ധതി
വിശദീകരിച്ചു. ബിന്ദു പി, ബിപിഒ ലൈല കെ എം, താഹിറ കെ എം, ക്ലസ്റ്റര്‍ കോഡിനേറ്റര്‍ ഗീത കെ വി,
ഹിമ വിന്‍സെന്റ്, വിനോയ് വി ജെ, ഹെഡ്മാസ്റ്റര് പി എ ജോസഫ്, സ്റ്റാഫ് സെക്രട്ടറി എ റ്റി
ആന്റണി എന്നിവര്‍ പ്രസംഗിച്ചു.