|
30-10-14 Thursday |
ചാവക്കാട് ഉപജില്ലാ കലോത്സവം എല്‍ എഫ് മമ്മിയൂര്‍ കിരീടത്തിലേക്ക് |
Posted on: 30
October 2014 ഇശല്‍ പൂക്കള്‍ വിരിയിച്ച് വേദി രണ്ടില്‍ മൊഞ്ചത്തിമാരുടെ ഒപ്പനയും ആണ്‍കുട്ടികളുടെ വട്ടപ്പാട്ടും, അറബനമുട്ടും, കോല്‍ക്കളിയും, ദഫും അരങ്ങു തകര്‍ത്തു. യു പി വിഭാഗം ഒപ്പനയില്‍ തിരുവത്ര കുമാര്‍ എ യു പി സ്കൂളും, ഹൈസ്കൂള്‍ വിഭാഗത്തില്‍ ചാവക്കാട് എം ആര് ആര് എം ഹൈസ്കൂളും, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മണത്തല ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളും വിജയികളായി. നാടോടി, സംഘ നൃത്ത വേദികള്‍ സാമൂഹ്യ തിന്മകള്‍ക്കെതിരെയും പ്രകൃതി ചൂഷണത്തിനെതിരെയുമുള്ള ചുവടുകളുടെ താളം കാണികളിലേക്ക് പകര്‍ന്നു. . ഹൈസ്കൂള്‍ വിഭാഗം സംഘ നൃത്തത്തില്‍ മമ്മിയൂര്‍ എല്‍ എഫ് ജി എച്ച് എസ് എസ് വിജയികളായി. ഹൈസ്കൂള്‍ വിഭാഗം കന്നഡ പദ്യം ചൊല്ലല്‍, ഹിന്ദി പദ്യം ചൊല്ലല്‍ എന്നിവയില്‍ കൊച്ചന്നൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി സഈദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹയര്‍സെക്കന്‍ഡറി വിഭാഗം മിമിക്രിയില്‍ കടപ്പുറം ഗവ.സ്കൂള്‍ വിദ്യാര്‍ഥി ജെറാജ് വിജയിയായി. കലോത്സവത്തിന് ഇന്ന് തിരശീല വീഴും. സമാപനസമ്മേളനം മണലൂര്‍ എം എല്‍ എ പി എ മാധവന് ഉദ്ഘാടനം ചെയ്യും. . |
|
|
|
|