banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

Sun      Mon       Tue       Wed       Thu       Fri       Sat

gulf scan
osa rasheed

OSA Rasheed

പതിനാല് വർഷമായി യു.എ.ഇ യിൽ പ്രവാസ ജീവിതം നയിക്കുകയാണ് ലേഖകൻ. ആനുകാലികങ്ങളിൽ ലേഖനം, കഥ, നോവൽ എന്നിവ എഴുതിയിട്ടുണ്ട് . യുഎഇ യിലെ സാമൂഹ്യ, സാംസ്ക്കാരിക രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ലേഖകൻ 2011 ലെ സഹൃദയ അവാർഡ് ജേതാവ് കൂടിയാണ്.

മുഹമ്മദ്‌ ഫൈസല്‍ വടക്കേകാട് - മരുഭൂമിയില്‍ നിന്നും ഉദിച്ചുയരുന്ന താരകം
ഫഹദ്‌ ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ഗണത്തിലേക്ക് പ്രവാസ ലോകത്ത്‌ നിന്നും ഒരു നായകന്‍

ദുബായ് : ഫഹദ്‌ ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ഗണത്തിലേക്ക് പ്രവാസ ലോകത്ത്‌ നിന്നും ഒരു നായകന്‍, ചാവക്കാട്‌ വടക്കേകാട് സ്വദേശി മുഹമ്മദ്‌ ഫൈസല്‍.
മേഖലയിലെ എല്ലാ യുവാക്കളെയും പോലെ ഫൈസലും ജീവിതം പച്ചപിടിപ്പിക്കാന്‍ മരുഭൂമിയിലേക്ക് പറന്നു. ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത തന്റെ സിനിമാ മോഹങ്ങളും ഭാണ്ഡത്തോടൊപ്പം ചേര്‍ത്തുവെച്ചാണ് ഫൈസല്‍ ദുബായിലെത്തിയത്.
പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയില്‍ പലരുടേയും ആശകളും,അഭിലാഷങ്ങളും കുഴിച്ച് മൂടപ്പെടുക സാധാരണമാണ്. പലതും നാം അറിയാതെ

09-04-14 faisal muhammadതന്നെ മറവിയിലേക്ക് തഴയപ്പെടുകയാണ് പതിവ്. പക്ഷെ ചിലര്‍ ഈ തിരക്കുകള്‍ക്കിടയിലും ഊര്‍ജ്ജ്വസ്വലരായി പുറത്ത് വരുന്നു , മനസ്സിലെ മോഹവിത്തിന് വളം വെച്ച് പടുവൃക്ഷമാക്കുവാന്‍ കഠിനപ്രയത്നം ചെയ്യുന്നു.
വടക്കേകാട് കല്ലൂര്‍ പെരുമ്പറമ്പത്ത്‌ സയ്യിദ്‌ ഉസ്മാന്‍ - പോന്നേത്ത് റുഖിയ ദമ്പതികളുടെ മകനായ ദുബായില്‍ ജോലി ചെയ്യുന്ന ഫൈസല്‍ ഇന്ന് സിനിമാ നടനും നായകനുമാണ്. സിനിമാഭിനയത്തോടുള്ള കടുത്ത അഭിനിവേശം മനസ്സില്‍ സൂക്ഷിക്കുകയും പ്രയത്നിക്കുകയും ചെയ്ത  ഫൈസല്‍ പ്രവാസജീവിതത്തിനിടയില്‍ തന്നെ ഒരു താരമായി ഉദിച്ചുയരുകയാണ്.
ഗള്‍ഫ് ജീവിതത്തിനിടെ നിരവധി ആല്‍ബങ്ങളില്‍ അഭിനയിക്കാന്‍ അവസരമുണ്ടായി, അതോടൊപ്പം ചില മലയാള സിനിമകളില്‍ ചെറിയ റോളുകളില്‍ ഫൈസലിന് അഭിനയിക്കാന്‍ ക്ഷണം കിട്ടി. പ്രേം പൂജാരി, മേലേവാര്യത്തെ മാലാഖകുട്ടികള്‍, ഉസ്താദ്...തുടങ്ങിയ സിനിമകളിലും, അമ്പതോളം ആല്‍ബങ്ങളിലും ഫൈസല്‍ ഇതിനിടെ വേഷമിട്ടു.
ഫൈസലിന്റെ ഫോട്ടോയും, ചില ആല്‍ബങ്ങളിലഭിനയിച്ച വീഡിയോ ക്ലിപ്പുകളും കണ്ട ഒരു സുഹ്രുത്ത്   അതെല്ലാം തമിഴ്നാട്ടിലെ ഒരു സംവിധായകനെ കാണിച്ചു. തന്റെ പുതിയ സിനിമയിലേക്ക് പുതുമുഖത്തെ തിരയുന്ന സമയമായിരുന്നു അത്.  ഒരു നിമിത്തം പോലെ  ഫൈസല്‍ “കാതല്‍ മഴ” എന്ന സിനിമയില്‍ നായകനായി.
ജോലി സ്ഥലത്ത് നിന്ന് 2 മാസത്തേക്ക് ലീവ് എടുത്താണ്  കാതല്‍ മഴയുടെ ഷൂട്ടിംഗ്  ലൊക്കേഷനിലെത്തുന്നത്, രണ്ട് തരം വേഷങ്ങളിലായിരുന്നു ഈ സിനിമയില്‍ ഫൈസല്‍ അഭിനയിച്ചത്. ചെറുപ്പത്തിലെയുള്ള മോഹം സാഫല്യമായതിന്റെ സന്തോഷത്തിലായി ഫൈസലിന്റെ പിന്നീടുള്ള ദിനങ്ങള്‍.
“കാതല്‍ മഴ” എന്ന ചിത്രത്തിന് ശേഷം രണ്ട് മലയാള സിനിമകളില്‍ അഭിനയിച്ചു,  അഭിറാം സുരേഷ് സംവിധാനം ചെയ്ത “യ്ക്ഷി ഫെയ്ത്ഫുള്ളി യുവേഴ്സ്’, ഷലില്‍ കല്ലൂര്‍ സംവിധാനം ചെയ്ത “ഡോള്‍സ്”. രണ്ട് സിനിമകളും കഴിഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് റിലീസ് ആയി, തരക്കേടില്ലാത്ത കളക്ഷനും നേടിയെടുത്തു.
കഥകളില്‍ നിറഞ നാഗയക്ഷിയെ വിഷ്ണു ഭട്ടതിരി എന്ന യുവാവ് പ്രണയിക്കുന്നതും, ഇതറിയാതെ ഒരു പെൺകുട്ടി വിഷ്ണ ഭട്ടതിരിയെ കാത്തിരിക്കുന്നതുമാണ് “യക്ഷി ഫെയ്ത്ഫുള്ളി യുവേഴ്സ് “ എന്ന സിനിമയിലെ പ്രമേയം. ഇതില്‍ വിഷ്ണു ഭട്ടതിരിയായി വേഷമിട്ട ഫൈസല്‍ തന്റെ  അഭിനയചാതുര്യം കൊണ്ട്  കഥാപാത്രത്തെ  മനോഹരമാക്കിയെന്ന് ചിത്രത്തിന്റെ സംവിധായകനായ അഭിറാം പറയുന്നു. പ്രമുഖ ചലചിത്ര സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്റെ മകനാണ് അഭിറാം. ഇംഗ്ലണ്ടില്‍ നിന്നും ചലചിത്ര പഠനത്തില്‍ ബിരുദം നേടിയ ആത്മവിശ്വാസവുമായാണ് അഭിറാം തന്റെ ആദ്യസിനിമയുടെ സംവിധാനം നിര്‍വ്വഹിച്ചത്. സാങ്കേതികമായ ഒട്ടേറെ മികവ് പുലര്‍ത്തിയ ചിത്രത്തിന് പിന്നില്‍  ഒരു പറ്റം യുവാക്കളുടെ കൂട്ടായ്മയാണ്.
 യു.എ.ഇ   ആസ്ഥാനമായുള്ള എം.ജെ.എസ് മീഡിയായുടെ ബാനറില്‍ നവാഗതനായ ഷലില്‍ കല്ലൂര്‍ സംവിധാനം ചെയ്ത  “ഡോള്‍സി“ല്‍ കേന്ദ്ര കഥാപാത്രമല്ലെങ്കിലും ഡോക്ടര്‍ പ്രകാശ് എന്ന ശക്തമായ വേഷമാണ്  ഫൈസല്‍ ചെയ്തിരിക്കുന്നത്, അനില്‍ വടക്കേക്കരയാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍.
ആദര്‍ശ് മൂവീസിന്റെ ബാനറില്‍ ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന “പ്ല്സ്സ് ഓര്‍ മൈനസ്“, റിതിന്‍ റോഷ് ഫിലിംസിന്റെ ബാനറില്‍ റഷീദ്.കെ.മൊയ്തു സംവിധാനം ചെയ്യുന്ന “ഏഴ് ദേശങ്ങള്‍ക്കും അകലെ“ എന്നീ സിനിമകളാണ് ചിത്രീകരണം  പൂര്‍ത്തിയായി  റിലീസിനൊരുങ്ങുന്നത്. പുതിയ രണ്ട് സിനിമകളിലും നായക വേഷമാണ് ഫൈസല്‍ ചെയ്തിട്ടുള്ളത്.
ഈയിടെ ദുബായില്‍ വെച്ച് ചിത്രീകരണം നടന്ന ഒരു തെലുങ്ക് സിനിമയിലും ഫൈസല്‍ വേഷമിട്ടു, എന്‍.ടി .രാമറാവു വിന്റെ മകന്‍ ബാലകൃഷ്ണയോടൊപ്പം ചിത്രത്തില്‍ ഒരു അഫ്ഗാനി യുവാവായാണ് ഫൈസല്‍ അഭിനയിച്ചത്.
താരം ഫിലിംസിന്റെ ബാനറില്‍ എ.രാജു അംബരന്‍ കഥയും, തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന “ഒരവസരം”, നടന്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന “മണല്‍ നഗരം”, വയനാടന്‍ ആദിവാസികളുടെ കഥ പറയുന്ന “മുറിപ്പട”എന്നീ സിനിമകളാണ് ഇനി ചിത്രീകരണം തുടങ്ങാനുള്ളത്.
സിനിമാനടന്‍ എന്നുള്ള തന്റെ ആഗ്രഹ സഫലീകരണത്തിനുള്ള പാത സുഗമമായിരുന്നില്ലെന്ന് ഫൈസല്‍ പറയുന്നു, യാതൊരു സിനിമാപശ്ചാതലവും ഇല്ലാത്ത ഒരു കുടു:ബത്തില്‍ നിന്നാണ്  സിനിമയുടെ ലോകത്തേക്കെത്തിയത്. ചെറിയ വേഷങ്ങള്‍ പ്രതീക്ഷിച്ച ഫൈസലിനെ  കാത്തിരുന്നത്ത് മിക്കതും നായക വേഷങ്ങളാണ്. ഇനിയും പുതിയ ഓഫറുകള്‍ വരുന്നുണ്ട്.
ദുബായിലെ ഉദ്യോഗത്തിന് ഭംഗം വരാത്ത രീതിയിലാണ് ലൊക്കേഷനുകളിലെത്തുന്നത്, ചിത്രീകരണം പൂര്‍ത്തിയായ സിനിമകള്‍ കൂടി റിലീസ് ചെയ്താല്‍ പ്രേക്ഷക ശ്രദ്ദ നേടുമെന്ന ആത്മവിശ്വാസത്തിലാണ് ഫൈസല്‍.
അഭിനയിക്കണം എന്നുള്ള മോഹം ആദ്യം പറഞ്ഞത്‌  വടക്കേക്കാട് ഐ.സി.എ.സ്കൂളിലെ ആറാം ക്ലാസിലായിരുന്നു.. അന്ന് അധ്യാപകന്‍ ശിരസ്സില്‍ തലോടി പരിശ്രമിക്കുവാന്‍ ആവശ്യപ്പെട്ടത് പ്രാവര്‍ത്തികമാക്കുകയായിരുന്നു ഫൈസലിന്റെ പിന്നീടുള്ള ഒഴിവ് സമയങ്ങള്‍.
ആദ്യകാലങ്ങളില്‍ സുഹൃത്തുക്കളോടോ, മാതാപിതാക്കളോടോ  സിനിമാ ലക്ഷ്യത്തെ കുറിച്ച് പറഞ്ഞിരുന്നില്ല. എന്നാല്‍ സ്ക്കൂള്‍-കോളേജ് കാമ്പസ്സുകളില്‍ തന്റെ അഭിനയത്തോടുള്ള ഇഷ്ടം വീട്ടുകാര്‍ മനസ്സിലാക്കിയിരുന്നു.
സിനിമാ അഭിനയത്തിന് ഡാന്‍സിനുള്ള പ്രാധാന്യം മനസ്സിലാക്കി ക്ലാസ്സിക്കല്‍ ഡാന്‍സുകള്‍ പരിശീലിക്കാന്‍  ഗുരുവായൂരില്‍ ദേവദാസ് എന്ന ഗുരുവിന്റെ അടുക്കലെത്തി.  ഫൈസലിന്റെ കലയോടുള്ള അതിയായ ആഗ്രഹം മനസ്സിലാക്കി ദേവദാസ് എന്ന കലാകാരന്‍ ഫൈസലിനെ അകമഴിഞു സഹായിച്ചു,. .ഭരതനാട്യവും, മറ്റ് ക്ലാസ്സിക്കല്‍ ഡാന്‍സുകളും വശമാക്കി ഫൈസലിലെ നടന്‍ തയ്യാറെടുക്കുകയായിരുന്നു.
നാട്ടില്‍ അധ്യാപകനായി ജോലി ചെയ്തിട്ടുള്ള ഫൈസല്‍ ഐ.ടി രംഗത്തും അതിയായ വൈദഗ്ദ്യം പുലര്‍ത്തിയിരുന്നു. തുടര്‍ന്ന് തൊണ്ണൂറുകളുടെ അവസാനത്തിലാണ് ഫൈസല്‍ ദുബായിലേക്ക്‌ പറന്നത്.
നൂറു വര്‍ഷം കഴിഞ്ഞ ഇന്ത്യന്‍ സിനിമയുടെ ജൈത്രയാത്രയില്‍ വിവിധ ഭാഷകളില്‍ ചുരുങ്ങിയ കാലയളവില്‍ അഭിനയിച്ചതെല്ലാം ഒരു നിമിത്തം മാത്രമായെ ഫൈസല്‍ കാണുന്നുള്ളൂ... .തന്മയത്വത്തോടെയുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ച വെക്കാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ ഇനിയും തന്നെ തേടി വരുമെന്ന് തന്നെയാണ് മുഹമ്മദ് ഫൈസലിന്റെ വിശ്വാസം...  ഫൈസലിന് ഇനിയും നല്ല കഥാപാത്രങ്ങള്‍ കിട്ടട്ടെയെന്ന് നമ്മുക്ക് ആശംസിക്കാം ഒപ്പം പ്രവാസ ലോകത്തിനു മാതൃകയായി ആഗ്രഹങ്ങള്‍ വെറും സ്വപ്നങ്ങളാക്കാതെ, ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചതിന്  അഭിനന്ദനങ്ങളും..

09-04-14 ezhu deshangalku akale
09-04-14 dr prakash
09-04-14 yakshi
09-04-14 Faisal Kadhal Mazhai Tamil Film
09-04-14 plus or minus