15th anniversary logo
mehnadi
onlinelogo
online txt

26 August  2015 Wednesday

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V
Untitled-1_01Untitled-1_02
Untitled-1_03
Untitled-1_05

ഹനീഫവധം : പരസ്യമായി പ്രതികരിക്കാന്‍ പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി

Posted on: 19 August 2015
18-08-15 cm

ചാവക്കാട്:  അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസില്‍ പരസ്യമായി പ്രതികരിക്കാന്‍ പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊണ്ഗ്രസ്സിലെ ഗ്രൂപ്പ്‌ വഴക്കിനെ തുടര്‍ന്ന് കൊല്ലപ്പെട്ട ഹനീഫയുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയതി. .. ..........read more

ഈ കൊലപാതകത്തില്‍ ഗ്രൂപ്പില്ല, അന്വേഷണം നീതി പൂര്‍വ്വമായിരിക്കും - ആഭ്യന്തരമന്ത്രി

posted on 18 August 2015
18-08-15 ramesh chennithalaചാവക്കാട്‌: കോണ്ഗ്രസ് ഗ്രൂപ്പ്‌ വഴക്കിന്റെ ഭാഗമായി കൊല്ലപ്പെട്ട തിരുവത്ര പുത്തന്‍കടപ്പുറം ശാഫിനഗറില്‍ എ സി ഹനീഫയുടെ വീട്ടില്‍ ആഭ്യന്തരമന്ത്രി രമേശ്‌ചെന്നിത്തല സന്ദര്‍ശിച്ചു. ഹനീഫയുടെ സഹോദരന്മാരുമായും വീട്ടുകാരുമായും അദ്ദേഹം സംസാരിച്ചു.  ഈ കൊലപാതകത്തില്‍ ഗ്രൂപ്പില്ലെന്നും, അന്വേഷണം നീതി പൂര്‍വ്വമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  അന്വേഷണസംഘത്തിന്. read more

എന്റെ ഉപ്പാനെ എന്തിനാ കൊന്നേ ... ഹനയുടെ ചോദ്യങ്ങള്‍ക്ക്‌ ആശ്വാസം പകരാനാവാതെ മുഖ്യന്‍

Posted on: 19 August 2015
18-08-15 cm n hanaചാവക്കാട്‌: ഗ്രൂപ്പ്‌ വഴക്കിനെ തുടര്‍ന്ന് കൂല്ലപ്പെട്ട ചാവക്കാട്‌ പുത്തന്‍കടപ്പുറം ഹനീഫയുടെ വീട്ടിലെത്തിയ മുഖ്യമന്ത്രി തിരിച്ചു പോയത്‌ തകര്‍ന്ന ഹൃദയവും തളര്‍ന്ന മനസ്സുമായി. തന്നോടെന്തോ പറയാനുണ്ടെന്ന് കൊല്ലപ്പെട്ട ഹനീഫയുടെ മകള്‍ ഹന ആവശ്യപ്പെട്ടപ്പോള്‍ കുനിഞ്ഞു നിന്ന്  കാതോര്‍ത്ത മുഖ്യന്‍ ചോദ്യങ്ങള്‍ക്ക്‌ മുന്നില്‍ സ്തബ്ധനായി. എന്റെ ഉപ്പാനെ എനിക്ക് വേണം.. എന്റെ ഉപ്പനെ അവര്‍ എന്തിനാ കൊന്നേ.. ഗോപന്‍ എന്തിനാ എന്റെ ഉപ്പാനെ കൊല്ലിച്ചേ.. ഹനയുടെ സങ്കടങ്ങള്‍ക്ക് മുന്നില്‍ ആ കുരുന്നിനെ ഒന്ന് തലോടാന്‍ ... read more

ഹനീഫ വധം - മൂന്നുപേര്‍ കൂടി അറസ്റ്റില്‍

posted on 18 August 2015
18-08-15 arest
ചാവക്കാട്‌: തിരുവത്ര പുത്തന്‍കടപ്പുറം എ സി ഹനീഫയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കൂടി അറസ്റ്റില്‍. കേസിലെ രണ്ടാംപ്രതി പുത്തന്‍കടപ്പുറം കുണ്ടുപറമ്പില്‍ ഹംസ മകന്‍ ഷാഫി (29), പുതുമനശ്ശേരി സ്വദേശികളായ നാലകത്ത്‌ പടവിങ്കല്‍ സിദ്ധീഖ്‌ (36) നാലകത്ത്‌ മഞ്ഞിലില്‍ ആബിദ്‌(26)  സിദീഖ്‌ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്‌ ചെയ്തത്. മുഖ്യ പ്രതി കളില്‍ ഒരാളായ ഫസലുവിനു വേണ്ടി പോലീസ്‌ ലുക്കൌട്ട് നോട്ടീസ്‌ പതിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല.  കൊലപാതകത്തില്‍ സഹായികളായ സിദ്ധീഖിനെയും, ആബിദിനെയും ഷൊര്‍ണൂ.. read more

" അധികം കളിച്ചാല്‍ അവനെ ഭൂമില്‍ വെച്ചേക്കില്ല"
സി.എന്‍ ബാലകൃഷ്ണനും ഗോപപ്രതാപനുമെതിരെ ഡി.ജി.പിക്ക്  മാതാവിന്റെ പരാതി

posted on 18 August 2015
ചാവക്കാട്: മന്ത്രി സി.എന്‍ ബാലകൃഷ്ണനും സി.എ ഗോപപ്രതാപനുമെതിരെ ഡി.ജി.പിക്ക് എ.സി ഹനീഫയുടെ മാതാവിന്റെ പരാതി.
മകനെ വകവരുത്തിയ പ്രതികളേയും അതിനു ഗൂഢാലോചനയും ഒത്താശയും ചെയ്തു കൊടുത്ത സി.എ ഗോപപ്രതാപനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹനീഫയുടെ ഉമ്മ അണ്ടത്തോട് ചാലില്‍ ഐഷാബി (90) ഡി.ജി.പിക്ക് പരാതി അയച്ചത്. തിരുവത്രയില്‍ ഹനീഫയെ കുത്തിക്കൊല്ലാനെത്തിയ.. read more

ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി . മന്ത്രി മുനീര്‍ എന്നിവര്‍ ഇന്ന്  ഹനീഫയുടെ വസതിയില്‍ എത്തും

ഹനീഫ വധം :  അന്വേഷണം നിഷ്പക്ഷമല്ല
ഐ ജി യുടെ നേതൃത്വത്തില്‍  സ്പെഷല്‍ ടീമിനെ നിയോഗിക്കണം - കോടിയേരി

17-08-15 kodiyer with press

posted on 17 August 2015
ചാവക്കാട്: ചാവക്കാട് ഹനീഫ വധക്കേസ് അന്വേഷണത്തിന് ഐ ജി യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉന്നത കോണ്ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട കേസായതിനാൽ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മൗനം പാലിക്കുകയാണ്. പോലീസും പ്രോസിക്യൂഷനും പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. കേസില്‍ ഡിജിപിയുടെ .. read more

കേരളത്തില്‍ ആദ്യം
ഭക്ഷണശാലാ രംഗത്ത്‌ പുതിയമുഖവുമായി കഫെശ്രീ നാളെ മുതല്‍ ചാവക്കാട്‌

posted on 17 August 2015
17-08-15 cafe hoedingചാവക്കാട്‌: കുടുംബശ്രീ സംരഭമായ കഫെശ്രീ കേരളത്തില്‍ ആദ്യമായി ചാവക്കാട്‌. ചാവക്കാടിന് പുതിയ രുചികള്‍ പകര്‍ന്ന് കഫെശ്രീ ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. സ്ത്രീശാക്തീകരണത്തിനു ലോകത്തിനു മാതൃകയായ ഇന്ത്യയിലെ ഏറ്റവും വലിയ പദ്ധതിയായി ഇതിനകം മാറിക്കഴിഞ്ഞ കുടുംബശ്രീയുടെ പുതിയ സംരഭമായ ഭക്ഷണശാലാ ശൃംഖലയാണ് കഫെശ്രീ. ഉയര്‍ന്ന ശുചിത്വം ഉറപ്പ്‌ വരുത്തുന്ന ലോകോത്തരനിലവാരമുള്ള അതിനൂതനമായ അടുക്കളയും പരിശീലനം സിദ്ധിച്ച വനിതാ പ്രവര്‍ത്തകരും കഫെശ്രീയുടെ പ്രത്യേകതയാണ്. കെട്ടിടം ഉള്‍പ്പെടെ അറുപതുലക്ഷം . read more

 ഹനീഫയെ വധിക്കാനെത്തിയവര്‍ അലറി... ഞങ്ങള്‍ ഗോപപ്രതാപന്റെ ചുണക്കുട്ടികള്‍..

posted on 17 August 2015
16-08-15 pinarayi n ayshummaചാവക്കാട്:  ഹനീഫയെ വധിക്കാനെത്തിയവര്‍ ആ മാതാവിനോട് അലറി വിളിച്ചു പറഞ്ഞു, ഞങ്ങള്‍ ഗോപപ്രതാപന്റെ ചുണക്കുട്ടികളാണെന്ന്.... മകനെ കണ്മുന്നില്‍ വകവരുത്തുന്നത് കണ്ട ഞെട്ടലില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഹനീഫയുടെ മാതാവ്‌ ഐശാബി ആദ്യമായി സംസാരിച്ചു തുടങ്ങിയത് പിണറായി വിജയനോടായിരുന്നു. മകന്റെ വേര്‍പാടിന് ..

ഹനീഫയുടെ വീട് മുഖ്യമന്ത്രിയും ഡിജിപിയും സന്ദര്‍ശിക്കണം : കെ പി രാജേന്ദ്രന്‍

posted on 17 August 2015
16-08-15 k p rajendhranചാവക്കാട്: കോണ്‍ഗ്രസ് ഗ്രുപ്പ് വഴക്കിനെതുടര്‍ന്ന്  കുത്തേറ്റ് മരിച്ച ഹനീഫയുടെ വീട് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഡിജിപിയും സന്ദര്‍ശിക്കണമെന്ന് മുന്‍ മന്ത്രി കെ പി രാജേന്ദ്രന്‍ പറഞ്ഞു. ഹനീഫയുടെ വീട് സന്ദര്‍ശിച്ച ശേഷം പത്രപ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം. സംഭവം നടന്ന് ..

ചരമം

posted on 17 August 2015
16-08-15 Kunhipathunny (75)16-08-15  Kunhimohamed174-08-15 sushama174-08-15 hareesh17-08-15 chekkanചാവക്കാട്: കുരഞ്ഞിയൂര്‍ കടവാം തോട് പരേതനായ മുഹമ്മദാലി ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തുണ്ണി (75) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ജലീല്‍, അബ്ദുല്‍ ജബ്ബാര്‍, പാത്തുകുഞ്ഞി, ..

എം കെ എ കുഞ്ഞുമുഹമ്മദ്‌ മുസ്ലിയാര്‍ അന്തരിച്ചു

posted on 17 August 2015
16-08-15 akm kunjumuhmmad musliyarചാവക്കാട്‌: സമസ്ത കൂടിയാലോചനാ സമിതി സീനിയര്‍ അംഗവും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുന്‍ സംസ്ഥാന അധ്യക്ഷനുമായ എം കെ എ കുഞ്ഞുമുഹമ്മദ്‌ മുസ്ലിയാര്‍ (80 )( തൊഴിയൂര്‍ ഉസ്താദ്‌) അന്തരിച്ചു. ഞായറാഴ്ച്ച രാത്രി പതിനൊന്നുമണിയോടെ കുഴിങ്ങരയിലുള്ള വസതിയില്‍ വെച്ചായിരുന്നു ..

ഹനീഫയുടെ കുടുംബത്തിന് നീതി നിഷേധിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭമാരംഭിക്കും

posted on 17 August 2015
16-08-15 seemaചാവക്കാട്: തിരുവത്ര എ.സി ഹനീഫയുടെ കുടുംബത്തിന് നീതി നിഷേധിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്ന് അഖിലേന്ത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.ടി എന്‍ സീമ പറഞ്ഞു. കൊല്ലപ്പെട്ട...

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

posted on 17 August 2015
16-08-15 i day 1ചാവക്കാട് : ടാക്സി & കോണ്ട്രാക്റ്റ് കേരേജ് ഡ്രൈവേര്‍സ് സഹായ സമിതിയുടെ ആഭിമുഖ്യത്തില്‍ 69 ആം വാർഷിക സ്വാതന്ത്രിയ ദിനം ആഘോഷിച്ചു. ചാവക്കാട് ..

ഹനീഫയുടെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കും - വി എം സുധീരന്‍
ഗോപപ്രതാപനെതിരെയുള്ള നടപടി പ്രാഥമികം മാത്രം

16-08-15 v m sudheeran

posted on 16 August 2015
ചാവക്കാട്‌ : തിരുവത്ര പുത്തന്‍കടപ്പുറം ഗ്രൂപ്പ്‌ വഴക്കിന്റെ പേരില്‍ കൊല്ലപ്പെട്ട എ സി ഹനീഫയുടെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. ഷാഫി നഗറില്‍ ഹനീഫയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷം പത്രപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴുവന്‍ പ്രതികളെയും പിടികൂടി നിയമത്തിനുമുന്നില്‍ കൊണ്ടുവരും. ഗോപപ്രതാപനെതിരെയുള്ള നടപടി പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ചാണെന്നും സമഗ്രഅന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുകമെന്നും. read more .

 പോലീസിന്റെ കയ്യും കാലും കെട്ടിയിട്ടിരിക്കുന്നതാര്
നിഷ്പക്ഷമതികളായ ഉദ്യോഗസ്ഥരെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണം-പിണറായി

16-08-15 pinaraayi

posted on 16 August 2015
ചാവക്കാട്‌ :  ഹനീഫ കൊലപാതകം നിഷ്പക്ഷമതികളായ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. കൊണ്ഗ്രസ്സിലെ എ, ഐ ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് കൊല്ലപ്പെട്ട തിരുവത്ര പുത്തന്‍കടപ്പുറം ഷാഫി നഗറില്‍ എ സി ഹനീഫയുടെ വീസന്ദര്‍ശിച്ചതിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാവക്കാട് ഹനീഫ വധക്കേസില്‍ പൊലീസ് അന്വേഷണം പ്രഹസനമാവുകയാണ്.... read more

ഹനീഫ വധം - വടിവാളുകള്‍ പിടികൂടി
ആയുധം കണ്ടെത്തി നല്‍കിയതും നാട്ടുകാര്‍

posted on 16 August 2015
16-08-15 Tiruvathra weaponചാവക്കാട്:  തിരുവത്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി ഹനീഫ വധക്കേസില്‍ പിടികൂടാനുള്ള മുഖ്യ പ്രതിയായ ഫസലുവിന്റെ പുരയിടത്തില്‍ നിന്ന് വടിവാളുകള്‍ പിടികൂടി.
ഹനീഫ വധക്കേസില്‍ പിടികൂടാന്‍ ബാക്കിയുള്ള മുഖ്യപ്രതികളിലൊരാളാണ് ഫസലു. ഇയാളുടെ വീടിനോട് . .read more

14-08-15-freedom-fighters_01
14-08-15-freedom-fighters_0214-08-15-freedom-fighters_03

കൊലപാതകം നടത്തിയല്ല ഗ്രൂപ്പ് കളിക്കേണ്ടതെന്ന് പത്മജ വേണുഗോപാല്‍

Posted on 15 August 2015
14-08-15 pathmajaചാവക്കാട്: കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പുണ്ടെങ്കിലും കൊലപാതകം നടത്തിയല്ല ഗ്രൂപ്പ് കളിക്കേണ്ടതെന്നും പോലീസിന്റെ അന്തിമ റിപ്പോര്‍ട്ട് വന്നാല്‍ എത്ര ഉന്നതനായാലും അവര്‍ക്കെതിരെ നടപടി ...

posted on 15 August 2015
ചാവക്കാട്: സ്വാതന്ത്ര്യ സമര തീച്ചൂളയില്‍ വെന്തുരുകിയും യാതനകളുടെ ഭൂമിയില്‍ തീപന്തമൊരുക്കി നേതാക്കള്‍ക്ക് വഴിയൊരുക്കിയും കാലത്തിന്റെ അടയാളമായി രണ്ടുപേര്‍,
മണത്തല കുറവാങ്കയില്‍ കെ.ഇബ്രാഹിംകുട്ടിയും തിരുവത്ര പിഷാരം ടി മാധവ പിഷാരടിയും. തൊണ്ണൂറിന്റെ അവശതകള്‍ പേറുന്ന ഇരുവരും വ്യത്യസ്ത സരണികളിലൂടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ കണ്ണി ചേര്‍ന്നവരാണ്.  പുതുതലമുറക്ക് ഈ മുഖങ്ങളും നാമങ്ങളും സുപരിചിതമല്ലായിരിക്കും.  ഇവര്‍ വെട്ടിത്തെളിച്ച പാതയിലൂടെ ... read more

കര്‍ക്കിടവാവ് ബലിക്ക് പഞ്ചവടി കടപ്പുറത്ത് പതിനായിരങ്ങളെത്തി

14-08-15 vaavu

ഹനീഫ വധം  - കോണ്ഗ്രസ് ജില്ലാ നേതൃത്വത്തില്‍ മാറ്റമുണ്ടാകുമെന്നത് അഭ്യൂഹം മാത്രം

posted on 14 August 2015
14-08-15 hassanചാവക്കാട്: തിരുവത്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി  ഹനീഫയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് നേത്യത്വത്തില്‍ മാറ്റം മുണ്ടാകുമെന്നത് അഭ്യൂഹം മാത്രമാണെന്ന് കെ.പി.സി സി വൈസ് പ്രസിഡന്റ് എം.എം ഹസന്‍. തിരുവത്ര ഷാഫി ...

posted on 14 August 2015
ചാവക്കാട്: കര്‍ക്കിടവാവ് ബലിക്ക് പഞ്ചവടി കടപ്പുറത്ത് പതിനായിരങ്ങളെത്തി. എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായണ ക്ഷേത്രക്കമ്മിറ്റി കടപ്പുറത്ത് പ്രത്യേകം ഒരുക്കിയ പന്തലില്‍ കര്‍ക്കിട വാവു ബലിക്കെത്തിയത് പതിനായിരങ്ങള്‍. ഒരേ സമയം രണ്ടായിരത്തോളം പേരാണ് വാവു ബലിയര്‍പ്പിച്ചത്. നാല്‍പ്പതോളം കാര്‍മ്മികളുടെ നേതൃത്വത്തില്‍ നടന്ന വാവുബലിക്ക് ശേഷം കടലില്‍ പോയി മുങ്ങിക്കുളിക്കാനാവാത്തവര്‍ക്ക് പന്തലിനു സമീപത്തെ കുളം ...

ഗോപപ്രതാപനെ പുറത്താക്കിയത് കെ.പി.സി.സി. ഉപസമിതിയുടെ സമഗ്ര റിപ്പോര്‍ട്ടനുസരിച്ച്
ക്രിമിനലുകളെ കോണ്ഗ്രസ് പ്രവര്‍ത്തകരായി കാണാനാവില്ല - രാജ്മോഹന്‍ ഉണ്ണിത്താന്‍

13-08-15 Raj Mohan Uniithan

ഹനീഫ വധം - രണ്ടാം പ്രതി അന്‍സാര്‍ അറസ്റ്റില്‍

Posted on: 13 August 2015
13 -08-15 Ansarചാവക്കാട്‌ : ചാവക്കാട്‌ തിരുവത്ര പുത്തന്‍കടപ്പുറം ഷാഫിനഗറില്‍ കോണ്ഗ്രസ് പ്രവര്‍ത്തകനായ എ സി ഹനീഫയെ വധിച്ച കേസില്‍ രണ്ടാം പ്രതിയായ പുത്തന്‍കടപ്പുറം തൊണ്ടന്‍പിരി അന്‍സാറിനെ(21) പോലീസ്‌ അറസ്റ്റുചെയ്തു.  തിരുവത്ര പുത്തന്‍കടപ്പുറം ഫിഷറീസ്‌ ടെക്നിക്കല്‍ ഹൈസ്കൂളിനു സമീപത്തെ മാതാവിന്റെ കുടുംബ വീട്ടില്‍ സുഖ നിദ്രയിലായിരുന്ന അന്‍സാറിനെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ്‌... read more

കെ അഹമ്മദ് സ്മാരക വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു

Posted on 13 August 2015 13-08-15 puraskaramചാവക്കാട് : കടപ്പുറം മണത്തല മല്‍സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ തിരദേശത്ത് നിന്നും  എസ് എസ് എല്‍ സി, പ്ളസ്ടു ഉന്നത വിജയം നേടിയവര്‍ക്കുളള കെ അഹമ്മദ് സ്മാരക വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു. ചടങ്ങ് ..

Posted on 13 August 2015
ചാവക്കാട്: ഗോപപ്രതാപനെ പുറത്താക്കിയതും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പരിച്ചവിട്ടതും എ.സി ഹനീഫ വധവുമായി ബന്ധപ്പെട്ട സംഭവങ്ങളെ സംബന്ധിച്ച കെ.പി.സി.സി. ഉപസമിതിയുടെ സമഗ്രമായ റിപ്പോര്‍ട്ട് അനുസരിച്ചെന്ന് കോണ്‍ഗ്രസുകാരായി കാണാനാവില്ലെന്ന  കെ.പി.സി.സി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തിരുവത്ര ഷാഫിനഗറില്‍ കൊല്ലപ്പെട്ട എ.സി ഹനീഫയുടെ ഉമ്മയേയും കുടുംബങ്ങളേയും സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസിലെ സ്ഥലമാറ്റം ..

13-08-15 wepon

ഹനീഫയെ വധിക്കാന്‍ ഉപയോഗിച്ച ആയുധം മന്ദലാംകുന്നില്‍ നിന്ന് കണ്ടെത്തി

ഹനീഫ വധം -  ചാവക്കാട്‌ സി ഐ യെ സ്ഥലം മാറ്റി

പാര്‍ട്ടി പരിപാടികളുടെ ബഹിഷ്കരണത്തില്‍ നിന്നും ഐ ഗ്രൂപ്പ്‌ പിന്മാറി

ചാവക്കാട്ടെ കൊലപാതകം; സി.പി.എം. ജനകീയ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു

ദേശീയ പണിമുടക്ക്‌ വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു

ഹനീഫ വധം - കൊലവിളി തുടങ്ങിയത് മാസങ്ങള്‍ക്ക്‌ മുന്‍പ്‌

posted on 12 August 2015
11-08-15 trump
ചാവക്കാട്‌:   എ ഐ ഗ്രൂപ്പ്‌ വഴക്കിനെ തുടര്‍ന്ന് പ്രതിയോഗികളെ വകവരുത്തുവാന്‍ മാസങ്ങള്‍ക്ക്‌ മുന്‍പേ പ്രതികള്‍ തീരുമാനിച്ചിരുന്നതായും ശ്രമങ്ങള്‍ ആരംഭിച്ചിരുന്നതായും തെളിവുകളുണ്ടെന്ന് ഹനീഫയുടെ ബന്ധുക്കള്‍.  കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതികള്‍ ഹനീഫയേയും കുടുംബത്തേയും ലക്ഷ്യമാക്കി നീങ്ങുകായാണെന്നും ഇത് ചാവക്കാട് പോലീസിനുമറിയാമെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനു തെളിവായി ഹനീഫയുടെ ബന്ധുക്കള്‍ തന്നെ നിരവധി തെളിവുകളും നിരത്തുന്നുണ്ട്. കഴിഞ്ഞ ജൂണ്‍ 1മുതല്‍ തുടങ്ങിയാതാണത്രെ ഈ ശ്രമങ്ങള്‍.  സമീപത്തെ  അംഗനവാടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ബാഗുകള്‍ ല്‍കിയതാണ് എതിര്‍പക്ഷത്തെ ചൊടിപ്പിച്ചത്. ഇതുമായി ബ്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തിലാണ് കലാശിച്ചത്.  ഇതിനറെ തുടര്‍ച്ചയാണ് ജൂണ്‍ 7ന്  ഹനീഫയുടെ സഹോദര പുത്രന്‍ കെ.എസ്.യു ബ്ലോക്ക് പ്രസിഡണ്ട് എ.എസ് സെറൂക്കിന് വെട്ടേറ്റത്. പിന്നീട് ഹനീഫുടെ വീടിനു എതിര്‍ വശത്ത്  എ വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേതൃത്വമുള്ള നന്മ ക്ലബിന്റെ പേരില്‍ ഷാഫിനഗര്‍ എന്ന സൈന്‍ ബോര്‍ഡ് വെച്ചതുമായി ബന്ധപ്പെട്ടും ഹനീഫയുടെ നേര്‍ക്ക് ആക്രമണമുണ്ടായി. അന്ന് പ്രതികളില്‍ ചിലര്‍ ബോര്‍ഡിലെ നന്മ ക്ലബ് എന്നത് മാറ്റണമെനന്നാവശ്യപ്പെട്ട് ഹനീഫയുമായി തര്‍ക്കമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഹനീഫയുടെ ഷര്‍ട്ടില്‍ പിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ ചാവക്കാട് പൊലീസ് ഒരാളെ പിടിച്ചുകൊണ്ടുപോയി. ഇതില്‍ കേസൊന്നുമെടുക്കാതെ ഒത്തു തീര്‍പ്പാക്കി വിട്ടതായിരുന്നു. ജൂലൈ 19ന് സെറൂക്കിനു നേരെ പടക്കം എറിഞ്ഞും ആക്രമിക്കാന്‍ ശ്രമിച്ചതായി സെറൂക്ക് പറഞ്ഞു. ഇതേ തുര്‍ന്നും പൊലീസെത്തിയിരുന്നു. ജൂലൈ 26ന് നന്മ യോഗമായിരുന്നു. അന്ന സെറൂക്കിന്റെ പിതാവും ഹനീഫയുടെ സഹോദരനുമായ സെയ്തു മുഹമ്മദിനു നേരെ അത് വഴി ബൈക്കില്‍ പോകുകയായിരുന്ന പ്രതികളിലൊരാള്‍ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഇങ്ങനെ നിരന്തരമായി ഹനീഫയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയതും ആക്രമിക്കാന്‍ ശ്രമിച്ചതും രാഷ്ട്രീയ പക തീര്‍ക്കാന്‍ വേണ്ടി മാത്രമായിരുന്നുവെന്നാണ് ഹനീഫുടെ ബന്ധുക്കളുടെ വാദം. ഇതില്‍ പല വിവരങ്ങളും ഉന്നത പൊലീസിനും മുഖ്യമന്ത്രിക്കും നേരത്തെ ഇവര്‍ നല്‍കിയ പരാതികളിലുമുണ്ട്. ..read more.

ഗുരുവായൂര്‍ ഹരേകൃഷ്ണ സത്സംഗില്‍ 14 കാരിയെ പീഡിപ്പിച്ചു
സ്വാമിയും അമ്മയും അറസ്റ്റില്‍

11-08-15 peedanam  drawing
11-08-15 peedanam pradeep menon

Posted on: 12 August 2015
ഗുരുവായൂര്‍: ഭജനയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി വീട്ടുകാര്‍ക്കൊപ്പം വന്ന 14 കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആധ്യാത്മിക കേന്ദ്രം നടത്തിപ്പുകാരനായ സ്വാമിയെ പോലീസ് അറസ്റ്റുചെയ്തു. മമ്മിയൂരില്‍ 'ഹരേകൃഷ്ണ സത്സംഗ്' എന്ന പേരില്‍ ആധ്യാത്മിക കേന്ദ്രം ...

ഹനീഫ വധം - നാലാം പ്രതി കോടതിയില്‍ കീഴടങ്ങി

Posted on  12-08 2015
11-08-15 afsalചാവക്കാട്‌ : ഹനീഫ വധക്കേസിലെ മൂന്നാം പ്രതി പുത്തന്‍ കടപ്പുറം സ്വദേശി കുന്നത്ത്‌ നൂറുദീന്‍ മകന്‍ അഫ്സല്‍ (30)കോടതിയില്‍ കീഴടങ്ങി. ഇതോടെ ഹനീഫ വധവുമായി പിടിയിലായവരുടെ എണ്ണം നാലായി. മുഖ്യപ്രതി ഷമീര്‍ കൊലപാതകം നടന്ന ദിവസം തന്നെ രാത്രിയില്‍ പോലീസില്‍ കീഴടങ്ങിയിരുന്നു.  ..

എലൈറ്റ് നാരായണന്‍കുട്ടി ചരിഞ്ഞു

Posted on: 12 August  2015
11-08-15 elite narayananഗുരുവായൂര്‍: ആനക്കോട്ടയിലെ കൊമ്പന്‍ എലൈറ്റ് രാമന്‍കുട്ടി ചരിഞ്ഞു. രണ്ടു ദിവസമായി എരണ്ടക്കെട്ടു മൂലം അസ്വസ്ഥത അനുഭവിച്ചിരുന്ന ആന ചൊവ്വാഴ്ച രാവിലെ തളര്‍ന്നുവീഴുകയായിരുന്നു. രേഖകള്‍ പ്രകാരം 64 വയസ്സാണെങ്കിലും ..

ഹനീഫയുടെ യഥാര്‍ത്ഥ ഘാതകരെ ഉടന്‍ അറസ്റ്റ്‌ ചെയ്യണം - സി മുഹമ്മദ് ഫൈസി

ഹനീഫയുടെ കുടബത്തിന് നീതി ലഭ്യമാക്കണം, ഭാര്യക്ക്‌ സര്‍ക്കാര്‍ ജോലി നല്‍കണം - സിപിഐ

സുധീരനെതിരെ ഗോപപ്രതാപന്‍: നടപടി ധിക്കാരപരം
ഡി.സി.സി പ്രസിഡന്റ് രാജിവെക്കണം

അന്വേഷണ സംഘത്തിന്റെ തിരക്കഥ പൊളിയുന്നു - ഹനീഫ വധത്തിനു പിന്നില്‍ ഗ്രൂപ്പ്‌ വിരോധമെന്ന് എഫ് ഐ ആര്‍

തനിക്കെതിരെയുള്ള നടപടി ഏകപക്ഷീയമെന്ന് സി.എ. ഗോപപ്രതാപന്‍

posted on 11 August  2015
10-08-15 gopa prathapan
ചാവക്കാട്: ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിടുകയും പ്രസിഡന്റായിരുന്ന തന്നെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്ത നടപടി ഏകപക്ഷീയമെന്ന് സി.എ. ഗോപപ്രതാപന്‍ ആരോപിച്ചു. എ. ഗ്രൂപ്പുകാരനായ ഡി.സി .സി. പ്രസിഡന്റും കെ.പി.സി.സി. നിയോഗിച്ച മൂന്നംഗ അന്വേഷണ കമ്മീഷനിലെ എ. ഗ്രൂപ്പുകാരനായ അംഗവും ചേര്‍ന്നെടുത്ത ഏകപക്ഷീയമായ തീരുമാനമാണ് നടപ്പായത്.
ചാവക്കാട്ടെ കോണ്‍ഗ്രസ്സിലെ ചേരിപ്പോര് അന്വേഷിക്കാന്‍ ഒരുമാസം മുമ്പാണ് കെ .പി.സി.സി. മൂന്നംഗ കമ്മീഷനെ നിയമിച്ചത്. എന്നാല്‍, ഒരു മാസം സമയം കിട്ടിയിട്ടും റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയാതിരുന്ന കമ്മീഷന്‍ കൊലപാതകം നടന്നശേഷം പൊടുന്നനെ എടുത്ത തീരുമാനം ഏകപക്ഷീയമാണ്. മൂന്നംഗ കമ്മീഷനിലെ എ. ഗ്രൂപ്പുകാരനായ ഒരാള്‍ മാത്രമാണ് തെളിവെടുപ്പ് നടത്താന്‍ വന്നത്.

പുത്തന്‍കടപ്പുറത്തെ വീടാക്രമണം: 61 പേര്‍ക്കെതിരെ കേസ്‌

ഹനീഫ വധം : പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചയാള്‍ അറസ്റ്റില്‍

posted on 11 August 2015
10-08-15shamseerചാവക്കാട്: മണത്തല ബേബിറോഡില്‍ എ സി ഹനീഫയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.  തിരുവത്ര പുതുവീട്ടില്‍  ..

ഹനീഫ വധം : അന്വേഷണം വഴിതിരിച്ചുവിടാന്‍ പോലീസ്‌ ശ്രമിക്കുന്നു ?

തീരദേശത്തെ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കണം - ഡി.വൈ.എഫ്.ഐ.

കൊലപാതക രാഷ്ട്രീയത്തിനെതിരെ സി.പി.എം. സത്യാഗ്രഹം നാളെ

ഹനീഫ വധം - ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളോടുള്ള പ്രതികാരമെന്ന് പോലീസ്‌

ഗോപപ്രതാപന് വലയായി സെല്‍ഫി വയറലാകുന്നു

Posted on 10 August 2015
09-08-15 viaral vala
ചാവക്കാട്: ചാവക്കാട്ട് കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് എ ഗ്രൂപ്പ് നേതാവായ എ.സി ഹനീഫയെ കുത്തിക്കൊന്ന കേസില്‍ അറസ്റ്റിലായ ഷമീറും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഗോപപ്രതാപനും ഉള്‍പ്പെടെന്ന സെല്‍ഫി വയറലാകുന്നു.  ...more

ചാവക്കാട്‌ നിരോധനാജ്ഞ
കെപിസിസി ഇടപെട്ടു ഐ ഗ്രൂപ്പ്‌ പ്രകടനം മാറ്റിവെച്ചു

ദേ വന്നു... ദാ പോയി..
പ്രതിയുമായി പോലീസ്‌ തെളിവെടുപ്പിനെത്തി

ഉള്‍പാര്‍ട്ടി പ്രശ്നങ്ങള്‍ കൊലപാതകത്തിലെത്താന്‍ പാടില്ലായിരുന്നു - മന്ത്രി കെ സി ജോസഫ്‌

മകന്റെ കൊലപാതകം നേരില്‍ കാണേണ്ടിവന്ന ഹനീഫയുടെ മാതാവ്‌  തീവ്രപരിചരണ വിഭാഗത്തില്‍

ഹനീഫയുടെ കൊലപാതകം ഉള്‍ക്കൊള്ളാനാവാതെ നാട്ടുകാര്‍

കോണ്ഗ്രസ് ഗുണ്ടാ മാഫിയ പോലീസ്‌ അവിശുദ്ധബന്ധം
ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി ഹനീഫയുടെ സഹോദരങ്ങള്‍ മന്ത്രിക്ക്‌ മുന്നില്‍

hawa ad walk

ചാവക്കാട് നഗരസഭയുടെ പുതിയ ഓഫീസ് കെട്ടിട നിര്‍മ്മാണോദ്ഘാടനം നടത്തി

posted on 11 August 2015
10-08-15 nirmanodghadanam
ചാവക്കാട്‌: ചാവക്കാട് നഗരസഭയുടെ പുതിയ ഓഫീസ് സമുച്ചയം നിര്‍മ്മാണോദ്ഘാടനം സി.എന്‍ ജയദേവന്‍ എം .പി നിര്‍വഹിച്ചു. കെ.വി അബ്ദുള്‍ ഖാദര്‍ ...

ചാവക്കാട് നഗരസഭ കുടുംബശ്രീ വാര്‍ഷികം

posted on 11 August 2015
10-08-15 Kudumba Sree
ചാവക്കാട്: നഗരസഭയുടെ കുടുംബശ്രീ വാര്‍ഷികാഘോഷം നഗരസഭാ ചെയര്‍പേഴ്‌സന്‍ എ.കെ. സതീരത്‌നം ഉദ്ഘാടനം ചെയ്തു. വൈസ് ...

മാനവരാശിക്ക്  നന്മ നല്‍കാന്‍ യുവാക്കള്‍ കര്‍മനിരതരാവണം : കരീം പന്നിത്തടം

posted on 11 August 2015
10-08-15 kareem pannithadam
ചാവക്കാട്: കലാകായിക വിദ്യാഭ്യാസ വേദികള്‍ മാനവരാശിക്ക് നന്മ നല്‍കാനും,  ഹിംസാത്മകപശ്ചാത്തലം നിര്‍മാര്‍ജനം ചെയ്യാനും ...

ഹനീഫ വധം - ഗോപ പ്രതാപനെ സസ്പന്‍ഡ് ചെയ്തു - ഗുരുവായൂര്‍ കോണ്ഗ്രസ് ബ്ലോക്ക്‌ കമ്മിറ്റി പിരിച്ചുവിട്ടു

ഉപ്പാക്ക് കുരുന്നുകളുടെ യാത്രാമൊഴി
കണ്ടു നില്‍ക്കാനാവാതെ ആയിരങ്ങള്‍ വിതുമ്പി

08-08-15 dougters of haneefa

ഹനീഫയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ കബറടക്കി

മൃതദേഹവുമായി പോലീസ്‌ സ്റ്റേഷന്‍ ഉപരോധിച്ചു
ചാവക്കാട്‌ മുതല്‍ തിരുവത്ര പുത്തന്‍കടപ്പുറം വരെ വിലാപയാത്ര
പ്രതികളിലൊരാള്‍ കീഴടങ്ങിയതായി സൂചന
കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

ഐ ഗ്രൂപ്പ് പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തു - ആഭരണങ്ങളും പണവും കവര്‍ന്നതായി ആക്ഷേപം

തീരദേശ മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം

ഹനീഫ കൊല്ലപ്പെട്ടത്‌ രണ്ടു യുവാക്കള്‍ക്ക്‌ അഭയം നല്‍കിയതിന്റെ പേരില്‍

ഹനീഫ  വധം - കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്
സംഭവത്തില്‍ 6 പേര്‍ക്കെതിരെ കേസെന്ന് ജില്ലാ പൊലീസ് മേധാവി

ഹനീഫയുടെ കൊലപാതകം നിന്ദ്യവും പൈശാചികവും -  കെ വി അബ്ദുള്‍ഖാദര്‍

ഹനീഫയുടെ കൊലപാതകത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ്‌ ചെയ്യുക -  സി പി ഐ എം

മൃതദേഹം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ വാവിട്ടു കരയുന്ന ഹനീഫയുടെ മക്കളായ ഹന്നയും ഹസ്‌നയും, ഹയായും
< <

08-08-15 police station uparodham

posted on 08 August 2015
ചാവക്കാട്‌: കോണ്ഗ്രസ് ഗ്രൂപ്പ്‌ വഴക്കിനെ തുടര്‍ന്ന് കൊല്ലപ്പെട്ട തിരുവത്ര ഷാഫി നഗര്‍ അണ്ടത്തോട് ചാലില്‍ കോയമോന്‍ മകന്‍ ഹനീഫ (42)യുടെ മൃതദേഹം തിരുവത്ര പുത്തന്‍കടപ്പുറം ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ വന്‍ ജനാവലിയുടെ സാനിധ്യത്തില്‍  കബറടക്കി.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം രണ്ടുമണിയോടെ ചാവക്കാട്‌ എത്തിയ മൃതദേഹവുമായി കുടുംബക്കാരും നാട്ടുകാരുമടങ്ങുന്ന ജനക്കൂട്ടം പോലീസ്‌ സ്റ്റേഷന്‍ ഉപരോധിച്ചു. കോണ്ഗ്രസ് ഐ നേതാവും ബ്ലോക്ക്‌ കമ്മിറ്റി പ്രസിടന്റുമായ സി എ ഗോപപ്രതാപന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യുക, സി ഐ മുനീറിനെ അന്വേഷണ സംഘത്തില്‍ നിന്നും മാറ്റുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. ഇരുപതു മിനിറ്റോളം നീണ്ടുനിന്ന ഉപരോധത്തിനൊടുവില്‍ എസ് പി എന്‍ വിജയകുമാര്‍  ഉള്‍പ്പെടെയുള്ള പോലീസ്‌ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ആവശ്യങ്ങളില്‍ അനുഭാവപൂര്‍ണ്ണമായ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പ്‌ നല്‍കുകയും ചെയ്തു.  more

കോണ്ഗ്രസ് നേതൃത്വത്തിന്റെയും പോലീസിന്റെയും നിസംഗത യുവാവിന്റെ ജീവന്‍ അപഹരിച്ചു

posted on 08 August 2015
08-08-15 haneefaചാവക്കാട്: നിസ്സാരമായ ഗ്രൂപ്പ് വഴക്കിന്റെ പേരില്‍ യുവാവ് കൊല്ലപ്പെട്ടത് ജില്ലാ സംസ്ഥാന നേതാക്കളുടേയും പൊലീസിന്റേയും നിസംഗത കാരണമെന്ന് ആക്ഷേപം.ജൂണ്‍ ഏഴിന് തിരുവത്ര പുത്തന്‍കടപ്പുറം ഷാഫി നഗറില്‍ കോണ്‍ഗ്രസ് എ വിഭാഗം പ്രവര്‍ത്തകനും കെ.എസ്.യു താലൂക്ക് പ്രസിഡണ്ടുമായ  എ.എസ് സെറൂക്കും കൂട്ടുകാരും യാത്ര ചെയ്ത കാറ് തടഞ്ഞ് നിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചതാണ് ചാവക്കാട് മേഖലയില്‍ എ.ഐ ഗ്രൂപ്പ്  പോരിനു തുടക്കമായത്. ഈ സംഭവത്തില്‍ സെറൂക്കിനെ ആക്രമിച്ചവരും  കൗണ്ടര്‍ കേസില്‍ സെറൂക്കും സംഘവും ആക്രമിച്ചുവെന്നാരോപിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. ഇരുവിഭാഗത്തില്‍ നിന്നുമായി 16 പേര്‍ക്കെതിരെ വധശ്രമത്തിനു പൊലീസ് കേസെടുത്തിരുന്നുവെങ്കിലും ഇരുഭാഗത്തുനിന്നുമായി അറസ്റ്റിലായത് രണ്ട് പേര് മാത്രമായിരുന്നു. മനാഫ്, സെറൂക്ക്, അബൂബക്കര്‍, അഷ്‌ക്കര്‍, സെയ്തു മുഹമ്മദ്, അസ്ലം, അസീം, ബഷീര്‍ തുടങ്ങി എട്ടു എ വിഭാഗം പ്രവര്‍ത്തകരുടെയും, ഫസലു, ആബിദ്, അല്‍ത്താഫ്, അഫ്‌സല്‍, ഗണേഷ്, ഷാഫി, അക്ബര്‍, സച്ചിന്‍ എന്നീ  8  ഐ വിഭാഗത്തില്‍ നിന്നുള്ളവരുടെയും പേരിലാണ് കേസെടുത്തിരുന്നത്. സെറൂക്കിനെ വെട്ടിയ കേസില്‍ മുഖ്യ പ്രതികളെ പിടികൂടാതെ നിരപരാധിയായ ഒരു പ്രവര്‍ത്തകനേയും സെറൂക്കിനേയുമാണ് അറസ്റ്റ് ചെയ്തത്. ഈ സംഭവത്തില്‍ മുഖ്യപ്രതികളായവരാണ്   ഏറ്റുവുമൊടുവിലായി സെറൂക്കിന്റെ  .. more

കോണ്ഗ്രസ് ഗ്രൂപ്പ്‌ വഴക്ക് തിരുവത്രയില്‍ യുവാവ്‌ കൊല്ലപ്പെട്ടു

posted on 07 August 2015
07-08-15 haneefaചാവക്കാട്‌: ഗുരുവായൂര്‍ നിയോജകമണ്ഡലം കോണ്ഗ്രസ് നേതൃത്വത്തില്‍ നടന്നു വന്ന എ, ഐ ഗ്രൂപ്പ്‌ വഴക്കിനെ തുടര്‍ന്ന് യുവാവ്‌ കൊല്ലപ്പെട്ടു. തിരുവത്ര പതിനാലാംവാര്‍ഡില്‍ അണ്ടത്തോട് ചാലില്‍ കോയമോന്‍ മകന്‍ ഹനീഫയാണ് (42)കൊല്ലപ്പെട്ടത്‌. അക്രമികള്‍ വീട്ടില്‍ കയറി ഹനീഫയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഐ ഗ്രൂപ്പ്‌ പ്രവത്തകരാണ് കൊലക്ക്‌ പിന്നിലെന്നാണ് പറയപ്പെടുന്നത്. വലത്തെ വാരിയെല്ലിനു താഴെയായി കുത്തേറ്റ ഹനീഫ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായി പറയുന്നു. മൃതദേഹം മുതുവട്ടൂര്‍ രാജാ ആശുപത്രി മോര്‍ച്ചറിയില്‍.
ഒരുമാസം മുന്‍പ്‌ പുത്തന്കടപ്പുറം സെന്ററില്‍ കോണ്ഗ്രസ് ഗ്രൂപ്‌ സംഘട്ടനം നടന്നിരുന്നു. ഇതിനെതുടര്‍ന്ന് എ വിഭാഗം അനുകൂലിയും കെ.എസ്.യു ഗുരുവായൂര്‍ ബ്ലോക്ക് പ്രസിഡണ്ടുമായ എം.എസ് സെറൂഖിനെ വധശ്രമത്തിന് കേസെടുത്ത്‌ അറസ്റ്റ്‌ ചെയ്യുകയും കോടതി റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. ഐ വിഭാഗത്തിനു നേതൃത്വം നല്‍കുന്ന ഗുരുവായൂര്‍ ബ്ലോക്ക് പ്രസിഡണ്ട് ...more

കോണ്‍ഗ്രസ്  മുന്‍മണ്ഡലം പ്രസിഡണ്ട് കെ.നവാസിനെ വധിക്കാന്‍ ശ്രമിച്ചകേസിലും ഗുരുവായൂരില്‍ വ്യാപാരിക്കുനേരെ മുളക് പൊടിയെറിഞ്ഞ് പണം തട്ടിയ കേസിലും പുത്തന്‍കടപ്പുറത്ത് പുതുവീട്ടില്‍ മുംതാസിന്റെ വീട് കൊള്ളയടിച്ച സംഭവത്തിലും പ്രതികളായവര്‍ ഈ സംഘത്തില്‍ഉള്ളവരാണ്. കഴിഞ്ഞ വര്‍ഷം പെരുമ്പടപ്പില്‍ നിന്ന് എറന്നാകുളത്തേക്ക് കൊണ്ടപോകാന്‍ 25 ലക്ഷം രൂപയുടെ കുഴല്‍ പണം തട്ടിയ കേസില്‍ പിടിയിലായ ഇവരില്‍ ചിലര്‍ ഈ സംഭവത്തിന്റെ പേരില്‍ ലോക്കപ്പിന്റെ അകം കണ്ടിട്ടില്ല.

ഉമ്മുല്‍ ഖുവൈല്‍ കെ എം സി സി  റംസാന്‍ റിലീഫ് നടത്തി

posted on 10 July 2015
09-07-15 kmcc
ചാവക്കാട്:  ഉമ്മുല്‍ ഖുവൈല്‍ കെ എം സി സി സംസ്ഥാന കമ്മിറ്റി ചാവക്കാട് മുന്‍സിപാലിറ്റിയില്‍  റംസാന്‍ റിലീഫ് പ്രവര്‍ത്തനം നടത്തി. മുസ്‌ലീം ലീഗ് ജില്ലാ പ്രസിണ്ടന്റ് സി എച്ച് റഷീദ്‌ ഉദ്ഘാടനം ചെയ്തു. മുസ്‌ലീംലീഗ് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ ...

തലയില്‍ തേങ്ങ വീണ് പിഞ്ചു കുഞ്ഞ് മരിച്ചു

posted on 30 June 2015
29-06-15 yasim (18 months)ചാവക്കാട്‌: തലയില്‍ തേങ്ങ വീണ് ഒന്നര വയസ്സുകാരന്‍ മരിച്ചു. തൊഴിയൂര്‍ മണ്ണൂരയില്‍ നൗഫലിന്റെ മകന്‍ മുഹമ്മദ് യാസിമാണ്  തലയിൽ തേങ്ങവീണ്  മരിച്ചത്‌. വീട്ടു മുറ്റത്ത്‌ കളിച്ചു കൊണ്ടിരിക്കെ തലയില്‍ തേങ്ങ വ...