chavakkadonline logo
chavakkadonlinemalayalamtext

Home

16-02-2012 Thursday

തമിഴ്നാട്ടിലെ കൊടും ഭീകരനെ കണ്ടെത്താന്‍ കേരളത്തില്‍ ലുക്കൌട്ട് നോട്ടീസ്‌

posted on 16/02/12 www.chavakkadonline.com

ചാവക്കാട്‌: തമിഴ്നാട്ടിലെ കൊടും ഭീകര കുറ്റവാളിയെ കണ്ടെത്താന്‍ കേരളത്തില്‍ ലുക്കൌട്ട് നോട്ടീസ്‌. പത്ത്‌ കൊലപാതകമടക്കം നാല്പത്തിമൂന്ന് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രവിചന്ദ്രന്‍ എന്ന സ്റ്റീല്‍ രവിക്കുവേണ്ടിയാണ് കേരളത്തിലെ പോലീസ്‌ സ്റ്റേഷനുകളില്‍ ലുക്കൌട്ട് നോട്ടീസ്‌ പുറപ്പെടുവിച്ചിരിക്കുന്നത്. തമിഴ്‌നാട് സേലം സ്വദേശിയായ രവിച്ചന്ദ്രനെ തമിഴ്നാട്ടില്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെത്തി രഹസ്യമായി എവിടെയോ താമസിക്കുന്നു എന്ന വിവരത്തെതുടര്‍ന്നാണ് തമിഴ്നാട് പോലീസ്‌ കേരള പോലീസിന് വിവരമറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ഫോട്ടോ പോലീസ്‌ സ്റ്റേഷനുകളില്‍ പ്രദര്‍ശിപ്പിച്ചു. കേരളത്തില്‍ രവിചന്ദ്രന്‍ കറങ്ങുന്നുണ്ടെന്നും ഏതോ ക്രിമിനല്‍ സംഘമാണ് സംരക്ഷണം നല്‍കുന്നതെന്നുമാണ് വിവരം. ടി എന്‍ 33-AS 9911 നമ്പറുള്ള സില്‍വര്‍ ഗ്രേ കളര്‍ മഹീന്ദ്ര സീലോ കാറിലാണ് ഇയാള്‍ കേരളത്തില്‍ സഞ്ചരിക്കുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. ചാവക്കാട്‌ മേഖലയിലും രവിചന്ദ്രന് വേണ്ടിയുള്ള അന്ന്വേഷണം നടത്തുന്നതായി ചാവക്കാട്‌ സി ഐ കെ സുദര്‍ശന്‍, എസ് ഐ കെ മാധവന്‍കുട്ടി എന്നിവര്‍ അറിയിച്ചു.

if you have any problem to read for Pc click here for Mac click here

15-02-12chavakad-Thamil nad Criminal Ravichandran
follow_us_facebook

follow us on facebook

കഞ്ചാവ് കേസില്‍ ജയിലില്‍ നിന്നിറങ്ങിയ യുവാവ്‌ കഞ്ചാവ് വില്പനക്കിടെ വീണ്ടും പിടിയില്‍

തമിഴ്നാട്ടിലെ കൊടും ഭീകരനെ കണ്ടെത്താന്‍ കേരളത്തില്‍ ലുക്കൌട്ട് നോട്ടീസ്‌

ചേറ്റുവ ടോള്‍- പിഡിപി സമരത്തിന് സിപിഐഎംഎല്‍ എസ്ഡിപിഐ പിന്തുണ

കാര്‍ മതിലിലിടിച്ച് തകര്‍ന്നു

വിദേശികളും ജാര്‍ഖണ്ഡ്‌, ഒറീസ് കന്യാസ്ത്രീകളും പാലയൂര്‍ സന്ദര്‍ശിച്ചു

പുവ്വത്തൂര്‍ മേഖലയില്‍ ഫോണുകള്‍ നിശ്ചലം

chavakkadonline

since 1999

powered by s marakkar