banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

31-08-2014 Sunday

സഖാവ് എന്ന പദം മാര്‍ക്സിസ്റ്റുകാരുടെ കുത്തകയല്ലെന്ന് പി എ മാധവന്‍ എം എല്‍ എ

posted on 31 August 2014
30-08-14 ngo association madhavan mla
ചാവക്കാട്‌: സഖാവ് എന്ന പദം മാര്‍ക്സിസ്റ്റുകാരുടെ കുത്തകയല്ലെന്ന് പി എ മാധവന്‍ എം എല്‍ എ. ജവഹര്‍ലാല്‍ നഹ്രു തന്റെ പ്രസംഗംങ്ങളില്‍ അണികളെ സ്ഥിരം സംബധോന ചെയ്തിരുന്നത് കോമ്രേഡ്സ് എന്നാണ്. കേരള എന്‍ ജി ഒ അസോസിയേഷന്‍ ചാവക്കാട്‌ ബ്രാഞ്ച് നാല്‍പതാംവാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരുകാലത്ത്‌ ഗാന്ധിജിയെ അവഹെളിച്ചിരുന്ന മാര്‍ക്സിസ്റ്റു പാര്‍ട്ടി അവരുടെ സമ്മേളനനഗറുകളില്‍ അദ്ദേഹം ഉള്‍പ്പെടയുള്ള കോണ്ഗ്രസ് നേതാക്കളുടെ ഫോട്ടോ പ്രദര്‍ശിപ്പിക്കുന്നത് കൌതുകകരമാണെന്നും അദ്ദേഹം പറഞ്ഞു.
ചാവക്കാട്‌ വ്യാപാരഭവനില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍ ജി ഒ അസോസിയേഷന്‍ ബ്രാഞ്ച് പ്രസിഡന്‍റ് കെ എം ദാവൂദ്‌ അധ്യക്ഷത വഹിച്ചു. കെ നവാസ്‌, പി കെ രാജന്‍, പി യതീന്ദ്രദാസ്‌, വി എം ഷൈന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ്‌പ്രസിഡന്‍റ് എന്‍ കെ ബെന്നിയും, വിരമിച്ച ജീവനക്കാര്‍ക്കുള്ള യാത്രയയപ്പ്‌ സമ്മേളനം ജില്ലാ പ്രസിഡന്‍റ് ഇ കെ അലിമുഹമ്മദും ഉദ്ഘാടനം ചെയ്തു.