banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

31-08-2014 Sunday

സമരം ശക്തമാക്കുമെന്ന് ദേശീയപാത ആക്ഷന്‍കൌണ്‍സില്‍

posted on 31 August 2014
ചാവക്കാട്‌: മുപ്പത്‌ മീറ്ററില്‍ ദേശീയപാത വികസിപ്പിക്കുമെന്ന തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിറകോട്ടു പോയാല്‍ കുടിയൊഴിപ്പിക്കലിനെതിരെ സമരം ശക്തമാക്കുമെന്ന് ദേശീയപാത ആക്ഷന്‍കൌണ്‍സില്‍ ഉത്തരമേഖലാ കമ്മിറ്റി പ്രസ്താവിച്ചു. മതിയായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കില്ലെന്ന് കേന്ദ്രം വീണ്ടും ആവര്‍ത്തിച്ച സാഹചര്യത്തില്‍ പുനരധിവാസവും അര്‍ഹമായ നഷ്ടപരിഹാരവും ഉറപ്പ്‌ വരുത്തി മുപ്പത്‌ മീറ്ററില്‍ തന്നെ വികസനം നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ലോകസഭാ തിരഞ്ഞെടുപ്പില്‍ നിന്നുണ്ടായ അനുഭവത്തില്‍നിന്നു പാഠമുള്‍കൊണ്ട് ജനദ്രോഹ നടപടികളില്‍ നിന്നും സംസ്ഥാനസര്‍ക്കാര്‍ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു.
ഉത്തരമേഖലാ ചെയര്‍മാന്‍ വി സിദ്ധീഖ്‌ ഹാജി അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ എം പി, തെരുവത്ത്‌ ഉമ്മര്‍ ഹാജി, എ ഹുസൈന്‍ മാസ്റ്റര്‍, എം പി ഇഖ്ബാല്‍ മാസ്റ്റര്‍, നസീം പുന്നയൂര്‍, ആരിഫ്‌ പൊന്നമ്പത്തയില്‍, രാധാകൃഷ്ണന്‍, ബാബു വക്കയില്‍, ജലീല്‍ കാര്യാടത്ത്, ഷംസു തിരുവത്ര, ജയപ്രകാശ്‌, ടി കെ മുഹമ്മദാലി, പി കെ നൂറുദീന്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.