banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

31-01-2015 Saturday

മണത്തല നേര്‍ച്ചയില്‍ പ്രകോപനം കൂടാതെ പോലീസ് ലാത്തിവീശി, നിരവധിപേര്‍ക്ക് പരിക്ക്, സംഭവത്തില്‍ പരക്കെ പ്രതിഷേധം

posted on  31 January 2015
ചാവക്കാട്: മണത്തല നേര്‍ച്ചയില്‍ പ്രകോപനം കൂടാതെ പോലീസ് ലാത്തിവീശി,  നിരവധിപേര്‍ക്ക് പരിക്ക്, സംഭവത്തില്‍ പരക്കെ പ്രതിഷേധം.  വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 ന് സമാപനകാഴ്ചക്കിടയിലാണ് പ്രകോപനം കൂടാതെ പോലീസ് ലാത്തിവീശിയത്. സമാപനകാഴ്ച പള്ളിഅങ്കണത്തിലെത്തി 9 ആനകള്‍ പള്ളിഅങ്കണത്തില്‍ അണിനിരന്ന സമയമാണ് പോലീസ് ലാത്തിവീശിയത്.  ഇതോടെ കാഴ്ച്ചകാണാനെത്തിയവര്‍ ചിതറിയോടി. സ്ത്രീകളടക്കം നിരവധിപേര്‍ക്ക് തിരക്കില്‍പ്പെട്ട് വീണു പരിക്കേറ്റു. പള്ളിക്കു മുന്നിലെ ആനകള്‍ നിരന്നു നിന്ന സ്ഥലത്തേക്കായിരുന്നു ജനങ്ങള്‍ ഓടിയത്‌. പാപ്പാന്‍മാര്‍ ആനകളെ നിയന്ത്രിച്ചതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.
രാജ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പരിക്കേറ്റവര്‍ ചികിത്‌സക്ക് വിധേയരായി.
 മൂന്നുമണിയായതോടെ കാഴ്ചയുടെ സമയം അവസാനിച്ചതായി പറഞ്ഞ്  മണത്തല മുല്ലത്തറയില്‍ വെച്ച് പോലീസ്‌ കാഴ്ച്ച തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സംഘാടകര്‍ തങ്ങള്‍ക്ക്  മൂന്നരമണി വരെ സമയം അനുവദിച്ചിട്ടുള്ളതായി അവകാശപ്പെട്ടു. പിന്നീട് കാഴ്ച്ച പള്ളിക്ക് മുന്നിലെത്തി റോട്ടില്‍ ആനകളെ നിരത്താന്‍ ശ്രമിച്ചെങ്കിലും പോലീസ്‌ അനുവദിച്ചില്ല. തുടര്‍ന്ന്  ആനകളെ പള്ളിയങ്കണത്തില്‍ കയറ്റി നിരത്തി നിര്‍ത്തുകയായിരുന്നു. ഈ സമയത്താണ് പോലീസ്‌ ലാത്തിവീശിയത്‌.
സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാത്രി 9 മണിക്ക് പള്ളികമ്മറ്റി ഓഫീസില്‍ പരാതിയുമായി എത്തിയ കാഴ്ചക്കാരുടെ ഫോട്ടോ മഫ്ടിയില്‍ വന്ന പോലീസുകാര്‍ റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ചത്  ജനങ്ങളെ പ്രകോപിതരാക്കി . പോലീസും ജനങ്ങളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പള്ളിയുടെ വളപ്പില്‍ നിന്ന് പരാതി പറയുന്നത് പോലീസ്‌  റെക്കോര്‍ഡ് ചെയ്തതാണ് ജനത്തെ പ്രകോപിതരാക്കിയത്. നൂറുകണക്കിനു യുവാക്കളാണ് പള്ളിഅങ്കണത്തില്‍ പരാതിയുമായി വന്നത്. ഇതില്‍ പരിക്കു പറ്റിയവരും കാഴ്ചകമ്മിറ്റിക്കാരും ഉണ്ടായിരുന്നു.പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച വന്നതായി മണത്തല ജുമാഅത്ത് പ്രസിഡന്റ് പി കെ ഇസ്മായില്‍ പറഞ്ഞു. സംഭവം ബന്ധപ്പെട്ട ഉയര്‍ന്നപോലീസ് മേധാവികളുടെ ശ്രദ്ധയില്‍ പെടുത്തിയതായും, ആഭ്യന്തരമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് ജുമാഅത്ത് കമ്മിറ്റി രേഖാമൂലം പരാതി നല്‍കുമെന്നും പറഞ്ഞു.