banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

31-01-2015 Saturday

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ കൊമ്പന്മാര്‍ കൊമ്പുകോര്‍ത്തു - ഭക്തര്‍ ഭയന്നോടി

posted on  31 January 2015
30-01-15 gvr anakal kompukorthu
30-01-15 gvr anakal kompukorkkunnu
30-01-15 gvr aana
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടയില്‍ കൊമ്പന്മാര്‍ കൊമ്പുകോര്‍ത്തു. ഭക്തര്‍ ഭയന്നോടി. നാഗേരി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമയുള്ള എഴുന്നള്ളിപ്പിനിടെ വെള്ളിയാഴ്ച്ച രാത്രി എട്ടരയോടെ ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൊമ്പന്‍ ഗോകുലും നാഗേരിമന വക കേശവനുമാണ് കൊമ്പുകോര്‍ത്തത്. ഗുരുവായൂര്‍ ക്ഷേത്രനടയിലെ  കോഫീ ഹൗസിന് മുന്നിലാണ് ആനകളുടെ ഏറ്റുമുട്ടല്‍ ഉണ്ടായത്. ആനകള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് കിഴക്കെനട അര മണിക്കൂറോളം പരിഭ്രാന്തിയിലായി. നാഗേരി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന എഴുന്നള്ളിപ്പില്‍ ഗോകുല്‍, അച്ചുതന്‍, കേശവന്‍ എന്നീ ആനകളാണ് അണിനിരന്നിരുന്നത്. പഞ്ചവാദ്യം ആരംഭിച്ച സമയത്ത് ഗോകുല്‍ കേശവനെ കുത്തി മറിക്കുകയായിരുന്നു. സമീപത്തെ കടയുടെ മുന്നിലേക്കാണ് കേശവന്‍ വീണത്. നിലത്തു വീണ കേശവനെ ഗോകുല്‍ എട്ട് തവണ കുത്തി. ഈ സമയത്ത് കേശവന്റെ പുറത്ത് കോലവുമായി ഉണ്ടായിരുന്ന മലമക്കാവ് രാജേഷ് നമ്പൂതിരി  നടപ്പന്തലിന് മുകളില്‍ പിടിച്ച്  കയറിയാണ്  രക്ഷപ്പെട്ടത്. താഴെ നിന്ന് എഴുന്നേറ്റ കേശവന്‍ ഗോകുലിനെ ആക്രമിക്കാന്‍ മുതിര്‍ന്നു. ഇതിനിടെ ഗോകുലിന്റെ പുറത്തുണ്ടായിരുന്ന വളാഞ്ചേരി വാസുദേവന്‍ നമ്പൂതിരി കോലം നിലത്തേക്കിട്ട് ആനപ്പുറത്തു നിന്ന് ചാടിയിറങ്ങി രക്ഷപ്പെട്ടു. പാപ്പാന്‍മാര്‍ ചേര്‍ന്ന് ആനകളെ ശ്രദ്ധതിരിച്ചാണ് വേര്‍പ്പെടുത്തിയത്. കേശവനെ പെട്ടെന്ന് തന്നെ സ്ഥലത്തു നിന്നും മാറ്റിത്തളച്ചു. പാപ്പാന്മാര്‍ ഒന്നിച്ച്  ഗോകുലിനെയും തളച്ചു. സി ഐ എ യു ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ബി മഹേഷും സ്ഥലത്തെത്തിയിരുന്നു. ഗോകുലും കേശവും ഏറ്റുമുട്ടുമ്പോഴും ശാന്തനായി നിന്നിരുന്ന അച്ചുതനെ ആദ്യം തന്നെ സ്ഥലത്തുനിന്നും മാറ്റിയിരുന്നു. .