15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-11-15 Monday

ഗുരുവായൂരില്‍ തട്ടുകടകള്‍ക്ക് നിയന്ത്രണം

posted on 30 November  2015
ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരപ്രദേശത്ത് പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ക്ക് നഗരസഭ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ശുചിത്വമില്ലാതെ ഭക്ഷണം നല്‍കുകയും റോഡ് കയ്യേറി തട്ടുകള്‍ നടത്തുകയും ചെയ്യുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണിത്. തട്ടുകടക്കാരില്‍നിന്ന് വാടക പിരിവ് നടക്കുന്നതായുള്ള ആരോപണവും ഉണ്ട്.
നഗരസഭയില്‍നിന്ന് പ്രത്യേക അനുമതി വാങ്ങിയവര്‍ക്കാവും ഇനി തട്ടുകടകള്‍ അനുവദിക്കുക. നഗരസഭതന്നെ നിര്‍ദ്ദേശിക്കുന്ന വൃത്തിയുള്ള സ്ഥലത്തായിരിക്കും കടകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടത്. പ്രത്യേക യൂണിഫോം, ശുചിത്വം, മിതമായ വില തുടങ്ങിയ ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഗുണനിലവാരമുള്ള ഭക്ഷണം നല്‍കുന്നത് നഗരസഭ ഉറപ്പു വരുത്തും.
റോഡരിക് കയ്യേറി നടത്തുന്ന തട്ടുകടകള്‍ ഒഴിപ്പിക്കും. ബസ് സ്റ്റാന്‍ഡ് പരിസരത്തും മാലിന്യമൊഴുകുന്ന കാനകള്‍ക്കടുത്തും നിരവധി തട്ടുകടകളാണ് ശബരിമല സീസണ്‍ തുടങ്ങിയതോടെ പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളത്. ഈച്ചയും കൊതുകും പറക്കുന്ന സ്ഥലങ്ങളില്‍ ഭക്ഷണം തുറന്നുവെച്ചാണ് വില്പന..