15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-11-15 Monday

സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഇന്ന്

posted on 30 November 2015
ഗുരുവായൂര്‍ : നഗരസഭയിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളെ നിശ്ചയിക്കാനുള്ള തെരഞ്ഞെടുപ്പ് ഇന്ന്  നടക്കും. രാവിലെ പത്തിന് കൗണ്‍സില്‍ ഹാളിലാണ് തെരഞ്ഞെടുപ്പ്.  ധനകാര്യം, ക്ഷേമം, മരാമത്ത് എന്നീ കമ്മറ്റികളുടെ അധ്യക്ഷ സ്ഥാനം ജനറലും ആരോഗ്യം, വിദ്യാഭ്യാസം, വികസനം എന്നിവയുടേത് വനിത സംവരണവുമാണ്. കഴിഞ്ഞ തവണ എല്ലാ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെയും അധ്യക്ഷന്മാര്‍ ഭരണപക്ഷമായ എല്‍.ഡി.എഫ് ആയിരുന്നു. ഭരണപക്ഷത്തിന് ഇത്തവണ കേവല ഭൂരിപക്ഷമായ 22 അംഗങ്ങളുടെ പിന്തുണമാത്രമേയുള്ളൂ എന്നതിനാലാണ് ഒരു അധ്യക്ഷ സ്ഥാനമെങ്കിലും പ്രതിപക്ഷത്തിന് നല്‍കേണ്ടി വരും.  മുന്‍ഗണനാക്രമം അനുസരിച്ചുള്ള വോട്ടിങ്ങാണ് കമ്മിറ്റികളിലേക്ക് നടക്കുക. ഡെപ്യൂട്ടി കലക്ടര്‍ പി.വി.മോന്‍സി വരണാധികാരിയാകും.