15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-11-15 Monday

താലൂക്ക് ആശുപത്രിയിലെ പ്രസവ വാര്‍ഡ് അടച്ചു

posted on 30 November 2015
ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രിയിലെ പ്രസവ വാര്‍ഡ് അടച്ചു. തൃശ്ശൂര്‍ ജനറല്‍ ആശുപത്രി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്ന ജില്ലയിലെ പ്രസവ വാര്‍ഡാണ് ഡോക്ടര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് അടച്ചത്. ആശുപത്രിയിലെ ഏക ഗൈനക്കോളജിസ്റ്റായ ഡോ.ഡിറ്റോ ടോമിന്റെ സേവനത്തിലാണ് ഒന്നര വര്‍ഷമായി ഇവിടെ പ്രസവങ്ങള്‍ നടന്നിരുന്നത്. കഴിഞ്ഞ മാസം 47 പ്രസവങ്ങളാണ് ഇവിടെ നടന്നിരുന്നത്. താലൂക്ക് ആശുപത്രിയിലെ ഗൈനക്കളജിസ്റ്റായിരുന്ന ഡോ.ശാന്തി ഒന്നരവര്‍ഷം മുന്‍പ് ഇവിടെ നിന്ന് സ്ഥലം മാറിപോയെങ്കിലും പകരം മറ്റാരും എത്തിയിട്ടില്ല. തീരമേഖലയിലെ നിര്‍ദ്ധനരുടെ ആശ്രയ കേന്ദ്രമായ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രസവ വാര്‍ഡ് അടച്ചത് ആശങ്കയായി. ഡോ.ഡിറ്റോ ടോം അവധി കഴിഞ്ഞ് എത്തിയാലേ െൈഗനക്കോളജിസ്റ്റിന്റെ സേവനം ഉണ്ടാകുകയുള്ളു. എന്നാല്‍ ഡോക്ടര്‍ എന്ന് ലീവ് കഴിഞ്ഞെത്തും എന്നതിനെ കുറിച്ച് യാതൊരു വിവരവും ഇല്ല. അതേ സമയം കൂടുതല്‍ ഗൈനക്കോളജിസ്റ്റിനെ നിയമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.