15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-11-15 Monday

വനിതാ ഹോസ്റ്റലിലേക്ക് ഒളിഞ്ഞുനോക്കാനെത്തിയ യുവാവ് അറസ്റ്റില്‍

posted on 30 November 2015
ചാവക്കാട്: വനിതാ ഹോസ്റ്റലിലേക്ക് രാത്രിയില്‍ ഒളിഞ്ഞുനോക്കാനെത്തിയ യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി പുതുമനശ്ശേരി ഏറച്ചംവീട്ടില്‍ നിഷാദ് (21)നെയാണ് അറസ്റ്റ് ചെയ്തത്. പാലുവായിലുള്ള വനിതാ ഹോസ്റ്റലിലേക്കാണ് കഴിഞ്ഞ ദിവസം രാത്രി ഇയാള്‍ ഒളിഞ്ഞുനോക്കാനെത്തിയത്. മുമ്പും പലതവണ പരാതി പോലീസിന് ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബര്‍ 20ന് രാത്രി ഹോസ്റ്റലിലെത്തിയ ഇയാള്‍ വാളുവീശി ഹോസ്റ്റലിലെ അന്തേവാസികളെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ കേസിലും ഒളിഞ്ഞുനോട്ടത്തിന് ഇയാള്‍ക്കെതിരെ ചാവക്കാട് പോലീസ് സ്റ്റേഷനില്‍ കേസുണ്ട്. അയ്യന്തോള്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.