15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-11-15 Monday

കൊലയാളിയുടെ പരിവേഷം ചാര്‍ത്തിത്തന്ന് ജീവിതം തകര്‍ത്തു - ഗോപപ്രതാപന്‍

posted on 30 November 2015
ചാവക്കാട് ‍: ചാവക്കാട് ഹനീഫ വധക്കേസില്‍ താന്‍ കുറ്റക്കാരനല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ സാഹചര്യത്തില്‍ കെ.പി.സി.സി.യുടെ ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെട്ട ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റി മുന്‍ പ്രസിഡന്റ് സി.എ. ഗോപപ്രതാപന്‍.
ഹനീഫ വധക്കേസില്‍ കുറ്റക്കാരനല്ല എന്ന് ക്രൈംബ്രാഞ്ച് ചാവക്കാട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നവംബര്‍ മൂന്നിന് കുറ്റപത്രം സമര്‍പ്പിച്ചതിലൂടെ താന്‍ നിരപരാധിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കേസിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നു എന്നാണ് പാര്‍ട്ടിയുടെ സന്ദേശത്തില്‍ പറഞ്ഞിരുന്നത്.
കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് മൂന്ന് മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ മൂന്നരമാസം കഴിഞ്ഞിട്ടും കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തത് സംശയാസ്​പദമാണ്.
സമൂഹമധ്യത്തില്‍ കൊലയാളിയുടെ പരിവേഷം ചാര്‍ത്തിത്തന്ന് ജീവിതം തകര്‍ക്കുകയാണ് പാര്‍ട്ടി ചെയ്തത്. താന്‍ നിരപരാധിയാണെന്ന് ജനങ്ങളോടും കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും തുറന്നുപറയാനുള്ള ധാര്‍മ്മികത കെ.പി.സി.സി. കാണിക്കണമെന്നും ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ തന്റേതായ നിലപാട് സ്വീകരിക്കുമെന്നും ഗോപപ്രതാപന്‍ പറഞ്ഞു.
ഹനീഫയുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയാണെങ്കില്‍ സ്വാഗതം ചെയ്യും. സംഭവത്തില്‍ എ ഗ്രൂപ്പ് നേതാക്കള്‍ വി.എം. സുധീരനെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഐ ഗ്രൂപ്പുകാര്‍ക്ക് തന്റെ നിരപരാധിത്വം അറിയാമെന്നും ഗോപപ്രതാപന്‍ പറഞ്ഞു.