15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

30-11-2015 Monday

കടയ്ക്ക് തീപിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ കത്തിനശിച്ചു

posted 30 November 2015
ചാവക്കാട്: നഗരമധ്യത്തിലെ പൂട്ടിയിട്ട കടയ്ക്ക് തീപിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ കത്തിനശിച്ചു. ചാവക്കാട് ടൗണില്‍ ഏനാമാവ് റോഡിലെ മുനിസിപ്പല്‍ ഷോപ്പിങ് കോംപ്ലൂക്‌സില്‍ പ്രവര്‍ത്തിക്കുന്ന കെ.ടി.സി. അലുമിനിയം സെന്റര്‍ എന്ന സ്ഥപനത്തിലാണ് തീപ്പിടിത്തമുണ്ടായത്.
ശനിയാഴ്ച രാവിലെ ആറോടെ ഷട്ടറിനുള്ളില്‍നിന്ന് പുകയുയരുന്നത് കണ്ട വഴിയാത്രക്കാരാണ് വിവരം അഗ്നിരക്ഷാസേനയെയും പോലീസിനെയും അറിയിച്ചത്. ഗുരുവായൂരില്‍നിന്ന് അഗ്നിരക്ഷാസേനയുടെ രണ്ടു യൂണിറ്റുകള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
അലുമിനിയം ഫാബ്രിക്കേഷന്‍ സാധനങ്ങളാണ് സ്ഥാപനത്തില്‍ വില്‍ക്കുന്നത്. രണ്ട് ഷട്ടറുകളുള്ള കടയില്‍ സൂക്ഷിച്ചിരുന്ന മുഴുവന്‍ സാധനങ്ങളും കത്തിനശിച്ചു. 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. മറ്റം സ്വദേശി കൊള്ളന്നൂര്‍ ജോസഫിന്റെ ഉടമസ്ഥതയിലുള്ളതാണ് കട.
വെള്ളിയാഴ്ച വൈകീട്ട് കച്ചവടം കഴിഞ്ഞ് കടപൂട്ടി പോയതായിരുന്നു. വൈദ്യുതിത്തകരാറാണ് തീപ്പിടിത്തത്തിനു കാരണമെന്നാണ് നിഗമനം. വെള്ളിയാഴ്ച രാത്രി ചാവക്കാട് മേഖലയില്‍ അമിത വൈദ്യുതിപ്രവാഹമുണ്ടായി വീടുകളിലേയും മറ്റും ഉപകരണങ്ങളും പ്ലൂഗ്ഗ് സോക്കറ്റുകളും കത്തിയതായി പരാതിയുണ്ട്. ഇതിന്റെ ഭാഗമാണോ കടയിലെ തീപ്പിടിത്തമെന്ന് സംശയമുണ്ട്. കടയിലെ വയറിങ് പൈപ്പുകളും കത്തിനശിച്ചിട്ടുണ്ട്. ചുമരുകള്‍ വിണ്ട നിലയിലാണ്.
അപകടവിവരം അറിയിച്ചശേഷം ഏറെ വൈകിയാണ് വൈദ്യുതി അധികൃതരും പോലീസും സ്ഥലത്തെത്തിയതെന്ന് പരാതിയുണ്ട്.