banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

30-10-14  Thursday

കമല സുരയ്യ സ്മാരകം കയ്യേറി ഭണ്ഡാരം സ്ഥാപിച്ച  നടപടി അപലപനീയം - സിപിഐ എം

Posted on 30 October 2014
പുന്നയൂര്‍ക്കുളം:പുന്നയൂര്‍ക്കുളത്തെ കമല സുരയ്യ സ്മാരകം കയ്യേറി ഭണ്ഡാരം സ്ഥാപിച്ച  നടപടി അപലപനീയമാണെന്ന്  സിപിഐ എം ചാവക്കാട് ഏരിയാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കമല സുരയ്യ കേരളസാഹിത്യഅക്കാദമിയ്ക്ക് സൗജന്യമായി കൈമാറിയ പതിനേഴ് സെന്റ് ഭൂമിയും പൊതുപ്രവര്‍ത്തകനായ കെ ബി സുകുമാരന്‍ സ്മാരകനിര്‍മ്മാണത്തിനായി സൗജന്യമായി നല്‍കിയ പതിമൂന്ന് സെന്റും  ചേര്‍ന്ന  സ്ഥലത്താണ് കമലസുരയ്യ സ്മാരക മന്ദിരം പണിയുന്നത്. ഇത് സാഹിത്യ അക്കാദമിയുടെ സ്വത്താണ്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരാണ് ഒരു കോടി ഇരുപത് ലക്ഷം രൂപ സ്മാരകത്തിനായി അനുവദിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പരോഗമിക്കുകയാണ്. പൊതുഭൂമിയില്‍ ഏകപക്ഷീയമായി ഭണ്ഡാരം സ്ഥാപിക്കുകയും പ്രകോപനം ഉണ്ടാക്കുകയും  ചെയ്തത് അംഗീകരിക്കാനാകില്ല.
കേരള സാഹിത്യ അക്കാദമി  ഭൂമി കയ്യേറിയിട്ടും ഉടന്‍ നടപടി ഇല്ലാതിരുന്നത് സംസ്ഥാന സര്‍ക്കാര്‍ സംഘപരിവാറിന് കീഴടങ്ങുന്നതിന്റെ തെളിവാണ്. കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതിന് ബോധപൂര്‍വ്വം കരുക്കള്‍ നീക്കുന്നവര്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ് പ്രസ്താവനയില്‍ അഭ്യാര്‍ത്ഥിച്ചു..