banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-08-2014 Saturday

ആള്‍ദൈവങ്ങള്‍ക്കെതിരായ സമരത്തിന് നേതൃത്വം നല്‍കിയ ഡിവൈഎഫ്‌ഐ നേതാക്കളെ കോടതി വെറുതെ വിട്ടു

Posted on 30 August 2014
ഗുരുവായൂര്‍: ആള്‍ദൈവങ്ങള്‍ക്കെതിരായ സമരത്തിന് നേതൃത്വം നല്‍കിയതിന് ഡിവൈഎഫ്‌ഐ നേതാക്കളെ കോടതി വെറുതെ വിട്ടു. ആള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗുരുവായൂരിദൈവങ്ങള്‍ക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി  മുന്‍ ബി ജെ പി നേതാവായിരുന്ന ഹരിനാരായണന്‍ നടത്തുന്ന സായി മന്ദിരത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ ആശ്രമം ആക്രമിച്ചു തകര്‍ത്തെന്നും പൊലിസിനെ ആക്രമിച്ച് എ എസ് ഐ അടക്കമുള്ളവരെ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ചെന്നും കാണിച്ച് ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റായിരുന്ന ടി ബി ജയപ്രകാശ്, ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായിരുന്ന കെ വി വിവിധ്, വി അനൂപ്, എം കെ രാജേഷ്, മുനിസിപ്പല്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായിരുന്ന ജോഫി കുര്യന്‍, സി ബി സതീഷ്, ഒ ആര്‍ മനോജ്, പി ഐര്‍ രാജേഷ്‌സി ജെ ജോബി, എം എഫ് നിക്‌സണ്‍ എന്നിവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. കേരളമാകെ ശ്രദ്ധനേടിയ സമരത്തിനെതിരെ പൊലിസ് നടപടിക്കെതിരെ ശക്തമായി പ്രതിഷേധം ഉണ്ടായിട്ടും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് കേസെടുത്ത് റിമാന്റ് ചെയ്യുകയായിരുന്നു. ഈ കേസ്സിലാണ് ചാവക്കാട് ജുഡീഷ്യല്‍ ഒന്നാംക്ലാസ്സ് മജിസ്‌ട്രേറ്റ് ഡിവൈഎഫ് ഐ പ്രവര്‍ത്തകരെ വെറുതെ വിട്ടത്. ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് വേണ്ടി അഡ്വ. സി എസ്  ഋതിക്ക് ഹാജരായി..