banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

29-10-2014 Wednesday

രാപകല്‍ഉപവാസ സമരം അവസാനിച്ചു

Posted on: 29 October 2014
28-10-14 DYFI UPAVASAM0-03
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രനഗരിയിലെ റോഡുകള്‍ വാട്ടര്‍ അതോറിറ്റി തകര്‍ത്തിനെ തുടര്‍ന്ന്  ജനങ്ങളുടെ ദുതിങ്ങളവാസിപ്പിക്കാന്‍ തുടര്‍പോരാട്ടങ്ങള്‍ക്ക് ആഹ്വാനം ചെയ്ത് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച്ച ആരംഭിച്ച  രാപകല്‍ഉപവാസസമരം അവസാനിച്ചു. പ്രശസ്ത സോപാനസംഗീതജ്ഞന്‍ ജനാര്‍ദ്ദനന്‍ നെടുങ്കാടി ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി കെ കെ മുബാറക്കിന് നാരങ്ങാനീര് നല്‍കിയാണ് ഉപവാസസമരം അവസാനിപ്പിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധിമായി ഗുരുവായിരിലെ ജനങ്ങള്‍ക്കും ആയിരക്കണക്കിന് ഭക്തര്‍ക്കും ദുരിതങ്ങള്‍ സമ്മാനിക്കുന്ന തരത്തില്‍ അഴുക്കുചാല്‍പദ്ധതിയുടെ പൈപ്പിടല്‍ പ്രവര്‍ത്തികള്‍ക്കായി പൊളിച്ചിട്ട റോഡുകള്‍ ഉടന്‍ യാത്രയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നടന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധിപേരെത്തി.
സമാപനസമ്മേളനം ചൊവ്വാഴ്ച്ച രാവിലെ 10ന് സിപിഐ എം ചാവക്കാട് ഏരിയ സെക്രട്ടറി എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ചാവക്കാട്  ബ്ലോക്ക് പ്രസിഡന്റ് കെ വി വിവിധ് അധ്യക്ഷനായി. ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ ടി ടി ശിവദാസ്, ചാവക്കാട് നഗരസഭാ ചെയര്‍പേര്‍സണ്‍ എ കെ സതീര്തനം, ഗുരുവായൂര്‍ നഗരസഭാ വൈസ് ചെയര്‍പേര്‍സണ്‍ മഹിമാരാജേഷ്, ചാവക്കാട് നഗരസഭാ വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്, മുതുവട്ടൂര്‍ മഹല്ല് ഖത്തീബ് സുലൈമാന്‍ അസ്ഹരി, സിപിഐ എം ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ എ സുകുമാരന്‍, കെ വി ഷാഹു, സി ധര്‍മ്മന്‍, എം ആര്‍ രാധാകൃഷ്ണന്‍, ഷീജ പ്രശാന്ത്, എസ് എഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം പി ജി സുബിദാസ്, എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് കെ എസ് അനൂപ്, ശശി ആഴ്ച്ചത്ത്, വി അനൂപ്, കെ ആര്‍ സൂരജ്, വി വി വിനോദ് എന്നിവര്‍ സംസാരിച്ചു.