banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

29-10-14 Wednesday

കേരളോത്സവത്തിനിടെ സംഘര്‍ഷം: 22 പേര്‍ക്കെതിരെ കേസ്

posted on: 29 October 2014

‍ചാവക്കാട് : ഭക്ഷ്യസുരക്ഷാ നിയമം 2012 നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. അന്ത്യോദയ വിഭാഗം , ബി.പി.എല്‍ വിഭാഗം ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് മുദ്ര പതിപ്പിച്ച 2009 ബിപിഎല്‍ ലിസ്റ്റില്‍ പെട്ടതും എന്നാല്‍ ബിപിഎല്‍ ആകാത്തതുമായ വിഭാഗങ്ങള്‍ എന്നിവരെ താല്‍കാലികമായി മുന്‍ഗണന പട്ടികയില്‍ പെടുത്തി .
ഇപ്പോള്‍ ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് നല്‍കിവരുന്ന സബ്‌സിഡി നിരക്ക് എല്ലാ മുന്‍ഗണന വിഭഗങ്ങള്‍ക്കും അനുവദിക്കും. മുന്‍ഗണന വിഭാഗത്തില്‍പ്പെടാത്ത എപിഎല്‍ വിഭാഗങ്ങള്‍ക്ക് നിലവിലുള്ള നിരക്കില്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യും. മുന്‍ഗണന വിഭഗത്തിലും എപിഎല്‍ (എസ്.എസ്) വിഭാഗത്തിലും ഉള്‍പ്പെടാത്ത മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും എ.പി.എല്‍.നിരക്കില്‍ ഭക്ഷ്യധാന്യം നല്‍കും. മുന്‍ഗണനാ വിഭാഗത്തില്‍പെടുന്ന കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് അരിയും ഗോതമ്പും 4:1 അനുപാതത്തില്‍നല്‍കും. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട അന്ത്യോദയ കുടുംബങ്ങള്‍ക്ക് നിലവില്‍ ലഭിച്ചു വരുന്നത് പോലെ പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യം ലഭിക്കും. മുന്‍ഗണനാ വിഭാഗത്തില്‍ താല്‍ക്കാലികമായി പെടുത്തി റേഷന്‍ കാര്‍ഡുകളില്‍ സീല്‍ പതിക്കുന്നതായി ഇപ്പോള്‍ നിലവിലുള്ള എല്ലാ അന്ത്യോദയ , ബി.പി.എല്‍ കാര്‍ഡുകള്‍, 2013 ലെ അധിക ബി.പി.എല്‍ റേഷന് വിഹിതം നല്‍കാനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും മുദ്ര പതിപ്പച്ചതുമായ റേഷന് കാര്‍ഡുകള്‍ എന്നിവ എല്ലാ കാര്‍ഡ് ഉടമകളും അവരുടെ റേഷന്‍ കടകളില്‍സെപ്തംബര്‍ 27ന് മുമ്പ് നല്‍കണം.
സര്‍ക്കാര്‍ ജീവനക്കാര്‍/ അധ്യാപകര്‍/പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ , ആദായനികുതി ഒടുക്കുന്നവര്‍, സ്വന്തമായി ഒരേക്കറിനുമുകളില്‍ ഭൂമി ഉള്ളവര്‍, സ്വന്തമായി ആയിരം ചതുരശ്ര അടിക്കുമേല്‍ വിസ്തീര്‍ണ്ണമുള്ള വീടോ, ഫ്ലറ്റോ ഉള്ളവര്‍, നാലോ അതിലധികമോ ചക്രങ്ങള്‍ ഉള്ള വാഹനം സ്വന്തമായി ഉള്ളവര്‍ എന്നിവരെ മുന്‍ഗണന വിഭാഗത്തില്‍ നിന്നും ഒഴിവാക്കും.2009ലെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെയും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ള മറ്റുള്ളവരേയും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി റേഷന്‍ കാര്‍ഡുകള്‍ പുതുക്കി നല്‍കും. ഭക്ഷ്യ സുരക്ഷാ നിയമം 2015 മെയില്‍ സ്ഥിരമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
.