banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

29-10-14 Wednesday

കമലസുരയ്യ സ്മാരക ഭുമിയില്‍ അനധികൃതമായി സ്ഥാപിച്ച ഭണ്ഡാരം പൊളിച്ചു നീക്കി

Posted on: 29 October  2014
28-10-14 BANDARAM VELIYUM
പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം കമലസുരയ്യ സ്മാരക ഭുമിയില്‍ അനധികൃതമായി സ്ഥാപിച്ച ഭണ്ഡാരം  സാഹിത്യ അക്കാദമി പൊളിച്ചുമാറ്റി. ഭൂമിയില്‍ അനധികൃതമായി വേലി കെട്ടി ഭണ്ഡാരം സ്ഥാപിച്ച് ക്ഷേത്രസമാനമാക്കാന്‍ ശ്രമിക്കുന്നത് സംബന്ധിച്ച ചാനല്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. കമലസുരയ്യ സര്‍ക്കാരിന് കൈമാറിയ സ്ഥലത്താണ്   ഹൈന്ദവസംഘടന പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അനധിക്രത കയ്യേറ്റ ശ്രമം നടന്നിരുന്നത്.
മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരിയുടെ ജന്‍മനാടായ പുന്നയൂര്‍കുളത്ത് കമലാസുരയ്യ സാംസ്​കാരിക സമുച്ചയത്തിന്‍റെ നിര്‍മ്മാണ പ്രവൃത്തി 31.5 സെന്റ്‌ സ്ഥലത്ത് പുരോഗമിക്കുന്നതിനിടെയാണ്​ കൈയ്യേറ്റം ശ്രമം. നിരവധി കഥകള്‍ക്ക്‌ പശ്ചാത്തലമായ നീര്‍മാതളവും സര്‍പ്പക്കാവും അടങ്ങിയ സ്ഥലം ചിലര്‍ വേലികെട്ടി തിരിച്ച് ക്ഷേത്ര ഭൂമിയ്ക്ക്‌ സമാനമാക്കിയിരിക്കുന്നു. ഭൂമിയിലേക്കുള്ള വഴിയില്‍ നാലപ്പാട്ട് സര്‍പ്പക്കാവിലേക്കുള്ള വ‍ഴി എന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. 2009ലാണ്​ ഈ സ്ഥലം കമലാസുരയ്യ അക്കാദമിയ്​ക്ക്‌ കൈമാറിയത്​. ഇതിനോട്​ ചേര്‍ന്ന് തറവാട്ട് കുളം അടങ്ങുന്ന 13 സെന്‍റ് സ്ഥലം അന്നത്തെ ഉടമയായിരുന്ന കെ ബി സുകുമാരനും വിട്ടുനല്‍കി. കഴിഞ്ഞ വിജയദശമി ദിനത്തില്‍ സര്‍പ്പക്കാവില്‍ എ‍ഴുത്തിനിരുത്തല്‍ ചടങ്ങ് നടത്തിയിരുന്നു. കമലസുരയ്യ സാംസ്​കാരിക സമുച്ചയത്തിന്​ നാലപ്പാടന്‍റെ പേര്​ നല്‍കണമെന്ന് ഒരു വിഭാഗം ആവശ്യപെട്ടിരുന്നു. എന്നാല്‍ ഈ ആവശയം സര്‍ക്കാര്‍ തളളിയതോടെയാണ്​ പുതിയ നീക്കമെന്നും ആരോപണമുണ്ട്.