15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

29-09-2015 Tuesday

വടക്കേക്കാട് പ്രവാസി വ്യവസായിയുടെ വീട്ടില്‍ നിന്നും 500 പവനും 50 ലക്ഷം രൂപയുടെ രത്നങ്ങളും കവര്‍ന്നു
തൃശൂര്‍ ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കവര്‍ച്ച

posted on 29 September 2015
29-09-15 theft copy
പുന്നയൂര്‍ക്കുളം : പുന്നയൂര്‍ക്കുളത്തിന് സമീപം വടക്കേക്കാട് ആള്‍താമസമില്ലാത്ത അടച്ചിട്ട വീട്ടില്‍ വന്‍കവര്‍ച്ച. ദുബായിയിലെ പ്രമുഖ പ്രവാസി വ്യവസായി തടാകം കുഞ്ഞിമുഹമ്മദിന്റെ വീട്ടില്‍ നിന്നാണ് 500 പവന്‍ സ്വര്‍ണ്ണാഭരണവും 50 ലക്ഷം രൂപയുടെ രത്നങ്ങളും കവര്‍ന്നത്. അടുക്കള വാതില്‍ കുത്തിതുറന്ന്‍ അകത്ത് കടന്ന മോഷ്ടാക്കള്‍ സ്റ്റീല്‍ അലമാര പൊളിച്ചാണ് ലോക്കറിന്‍റെ താക്കോലെടുത്തതും കവര്‍ച്ച നടത്തിയതും. വീടിനകത്തെ അഞ്ചു വാതിലുകള്‍ തകര്‍ത്തിട്ടുണ്ട്. ദുബായിയില്‍ ജലീല്‍ ട്രേഡേഴ്‌സ് എന്ന ബിസിനസ്സ് സ്ഥാപനത്തിന്‍റെ ഉടമയായ തടാകം കുഞ്ഞിമുഹമ്മദും കുടുംബവും കഴിഞ്ഞ ഇരുപതാം തിയതി മുതല്‍ വിദേശത്താണ്. കവര്‍ച്ച നടന്ന വീടിന് സമീപത്തായി പണി തീര്‍ത്ത ഔട്ട്‌ ഹൗസില്‍ സുരക്ഷാ ജീവനക്കാരുണ്ടെങ്കിലും കവര്‍ച്ചാ വിവരം അറിഞ്ഞിരുന്നില്ല. ഇന്ന് ചൊവ്വാഴ്ച്ച  രാവിലെ സുരക്ഷാ ജീവനക്കാരന്‍ വീടിന് ചുറ്റും നടന്നപ്പോഴായിരുന്നു പിറകിലെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്തെിയത്. വിവരമറിയിച്ചതനുസരിച്ച് വടക്കേകാട് പൊലീസത്തെി പ്രാഥമിക പരിശോധന നടത്തി. വീട്ടില്‍ നടന്നിരിയ്ക്കുന്നത്. കുഞ്ഞിമുഹമ്മദും കുടുംബവും ഇടവിട്ട് ദുബായിലും നാട്ടിലുമായി താമസിയ്ക്കാറുള്ളതിനാല്‍ വടക്കേകാട്ടെ വീട് പൂട്ടി ജോലിക്കാരും വാച്ച്മാനും ഔട്ട് ഹൗസിലാണ് താമസം. വിലപിടിപ്പുള്ള മറ്റ് വസ്തുക്കള്‍ വീട്ടിലുണ്ടായിരുന്നിട്ടും സ്വര്‍ണവും ഡയമണ്ടും മാത്രമേ കവര്‍ച്ചക്കാര്‍ കൊള്ളയടിച്ചിട്ടുള്ളു. കൂടുതല്‍ വിവരങ്ങള്‍ ഉടമസ്ഥര്‍ സ്ഥലത്തെത്തിയാലെ സ്ഥിരീകരിക്കാന്‍ കഴിയൂ. വീടിനെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് കവര്‍ച്ചക്ക് പിന്നില്ലെന്നാണ് പോലീസ് നിഗമനം. തൃശൂര്‍ റൂറല്‍ എസ്.പി കെ. കാര്‍ത്തികിന്‍റെ നേതൃത്വത്തിലുള്ള ഉന്നത പൊലീസുദ്യോഗസ്ഥരും, വിരലടയാള വിദഗ്ദരും ഡോഗ്സ്ക്വാഡും സ്ഥലത്തത്തെി പരിശോധന നടത്തി. അന്വേഷണം ഊര്‍ജിതമാക്കി.

29-09-15 vkd theft