posted on 29 September 2015 ചാവക്കാട്: ഹനീഫയുടെ കൊലപാതകക്കേസ് അന്വേഷണത്തില്‍
പോലീസിന്റെ അനാസ്ഥയ്ക്കെതിരെ അഖിലേന്ത്യ മഹിളാ അസോസിയേഷന് ജില്ലാ കമ്മിറ്റി
ചാവക്കാട്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ.കെ. ഷൈലജ
ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ എ.കെ. സതീരത്നം അധ്യക്ഷയായി.
സിപി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍. എ., ഏരിയാ
സെക്രട്ടറി എം. കൃഷ്ണദാസ്, അസോസിയേഷന് കേന്ദ്രകമ്മിറ്റിയംഗം കെ.വി. നഫീസ, സംസ്ഥാന
എക്സിക്യൂട്ടിവംഗം എം.വി. വിശാലാക്ഷി, ജില്ലാ നേതാക്കളായ കെ.വി. പുഷ്പ, ടി.സി. ഭാനുമതി,
സീത രവീന്ദ്രന്, മഞ്ജുളാ അരുണന്, ഫാത്തിമ ലീനസ്, ആനന്ദവല്ലി മാമ്പുഴ , ജില്ലാ
സെക്രട്ടറി മേരി തോമസ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഷീജാ പ്രശാന്ത് എന്നിവര്‍
സംസാരിച്ചു. . |