banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

29-08- 2014 Friday

പ്രസവത്തെതുടര്‍ന്ന് യുവതിയുടെ മരണം, നാട്ടുകാരായ സ്ത്രീകള്‍ ഡോക്ടര്‍ ശാന്തിയെ കയ്യേറ്റം ചെയ്തു, വീടു വളഞ്ഞു

Posted on 29 August 2014
29-06-14 sangharshan c i sibichan josefചാവക്കാട്‌: പ്രസവത്തെതുടര്‍ന്ന് യുവതിയുടെ മരണം, നാട്ടുകാരായ സ്ത്രീകള്‍ ഡോക്ടര്‍ ശാന്തിയെ കയ്യേറ്റം ചെയ്തു, വീടു വളഞ്ഞു,  പോലീസെത്തി രക്ഷപ്പെടുത്തി. വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം.
മണത്തല പള്ളിത്താഴം കറുപ്പം വീട്ടില്‍ പരേതനായ അബ്ദുള്ളയുടെ മകളും കൊടുങ്ങല്ലൂര്‍ സ്വദേശി മണത്തല ബേബി റോട്ടില്‍ താമസിക്കുന്ന വട്ടംപറമ്പില്‍ നൌഷാദിന്റെ ഭാര്യയുമായ ഹാജറ (30)യാണ്  കഴിഞ്ഞ ദിവസം പ്രസവത്തെ തുടര്‍ന്ന് മരിച്ചത്‌. ചാവക്കാട്‌ സര്‍ക്കാര്‍ ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകുന്നേരം സിസേറിയന്‍ കഴിഞ്ഞ ഹാജറയെയും കുഞ്ഞിനേയും  അന്ന് തന്നെ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ബുധനാഴ്ച രാവിലെ ശ്വാസതടസം അനുഭവപ്പെട്ട ഹാജറയെ തൃശൂര്‍ മെഡിക്കല്‍കോളെജിലേക്ക് കൊണ്ടുപോകാന്‍ ബന്ധുക്കളോട് ഡോക്ടര്‍ ശാന്തി ആവശ്യപ്പെടുകയായിരുന്നു. വഴിമദ്ധ്യേ ചൂണ്ടലില്‍ വെച്ചാണ് മരണം സംഭവിച്ചത്‌. നവജാത ശിശു സ്വകാര്യ ആശുപത്രിയിലെ ഇന്ക്യുബെറ്ററില്‍ കഴിയുകയാണ്. ഗര്‍ഭകാലാരംഭം മുതല്‍ ഡോ. ശാന്തിയുടെ ചികിത്സയിലായിരുന്നു യുവതി. ഡോക്ടറുടെ അനാസ്ഥയാണ് മരണത്തിനു കാരണമെന്ന് കാണിച്ച് ചാവക്കാട്‌ പോലീസിലും 29-08-14 dr shanthi in police prtectionതഹസില്‍ദാര്‍ക്കും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഡോക്ടര്‍ ശാന്തിക്കെതിരെ നിരവധി പരാതികള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. പള്ളിത്താഴത്ത് തന്നെയുള്ള മറ്റൊരുയുവതിയും പ്രസവ ശുശ്രൂഷക്കിടെ മരിച്ചിരുന്നു. ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തിലും ഇവര്‍ക്കെതിരെ കേസുണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞപ്പോഴാണ് കുഞ്ഞ് മൂന്നുമാസം മുന്നേ മരിച്ചിരുന്നതായി വ്യക്തമായത്‌. യുവതി ഗര്‍ഭാരംഭം മുതലേ ഇവരുടെ ചികിത്സയിലായിരുന്നിട്ടും ഡോക്ടര്‍ക്ക്‌ കുഞ്ഞിന്റെ മരണം അറിയാനായിരുന്നില്ല. മാത്രമല്ല ചികിത്സയും നല്‍കിയിരുന്നു. കൈക്കൂലി ലഭിക്കാതെ ചികിത്സിക്കാറില്ലെന്ന  വ്യാപകമായ പരാതിയും ഇവര്‍ക്കെതിരെയുണ്ട്. വിജിലന്‍സ്‌ അന്വേഷണം നടക്കുകയും രണ്ടു പ്രാവശ്യം സ്ഥലം മാറ്റുകയും ചെയ്തെങ്കിലും അതിനേക്കാള്‍ വേഗത്തില്‍ തന്നെ അവര്‍ ഇവിടെത്തന്നെ തിരിച്ചെത്തുകയും ചെയ്തു.
വെള്ളിയാഴ്ച രാവിലെ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഹാജറയുടെ മരണവുമായി ബന്ധപ്പെട്ട് താലൂക്കാശുപത്രിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ലീവിലായിരുന്ന ഡോ.ശാന്തി ആശുപത്രിയിലെത്തിയത്. വൈകുന്നേരം സ്വകാര്യ പ്രാക്ടീസിനായി താലൂക്ക്‌ ആശുപത്രിക്ക് സമീപമുള്ള വീട്ടിലെത്തിയപ്പോഴാണ് പലയിടങ്ങളിലായി കാത്ത്‌ 29-08-14 croudനിന്നിരുന്ന ഹാജറയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള മണത്തല നിവാസികളായ  സ്ത്രീകള്‍ ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ് റൂമിലേക്ക്‌ ഇരച്ചുകയറിയത്.  പ്രതിഷേധക്കാറുടെ കയ്യില്‍ നിന്നും ഒരുവിധം രക്ഷപ്പെട്ട ഡോക്ടര്‍ അകത്ത്കയറി വാതിലടക്കുകയായിരുന്നു. തുടര്‍ന്ന് സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിനാളുകള്‍ ഡോക്ടറുടെ വീടു വളയുകയായിരുന്നു.
വിവരമറിഞ്ഞ് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും ചാവക്കാട്‌ സി ഐ സിബിച്ചന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസും സംഭവസ്ഥലത്തെത്തി.  ഇതിനിടെ ഡോക്ടര്‍ പിന്‍ഭാഗത്ത്‌ കൂടെ രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല, വീടിനു പുറകുവശത്തും സ്ത്രീകള്‍ നിലയുറപ്പിച്ചിരുന്നു.
സി പി എം നേതാവ്‌ കെ എച്ച് സലാം, ലീഗ് നേതാവ്‌ അലിക്കുട്ടി, കോണ്ഗ്രസ് നേതാവ്‌ കെ എം ശിഹാബ്‌, കോണ്‍സിലര്‍മാരായ അബ്ദുല്‍കലാം, ലൈല സുബൈര്‍ തുടങ്ങിയവരുടെ ഇടപെടലിനെ തുടര്‍ന്ന് ആറുമണിയോടെ പോലീസ്‌ ഡോക്ടര്‍ ശാന്തിയെ രക്ഷപ്പെടുത്തി കൊണ്ടുപോവുകയായിരുന്നു. ഇവരെ പിന്നീട് സുരക്ഷിത  കേന്ദ്രത്തിലെത്തിച്ചതായി പോലീസ്‌ പറഞ്ഞു. നാട്ടുകാര്‍ ദേഹോപദ്രവമേല്‍പിച്ചതായി ഡോകടര്‍ പറഞ്ഞെങ്കിലും രേഖാമൂലം പരാതി ലഭിക്കാത്തതിനാല്‍ കേസേടുത്തിട്ടില്ലെന്ന് സി ഐ പറഞ്ഞു. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിക്കുമെന്ന് ഡോക്ടറുടെ അടുത്ത വൃത്തങ്ങളിലുള്ളവര്‍ പറഞ്ഞു..