നിര്‍ദ്ധന കുടുബങ്ങള്‍ക്കുള്ള വിവാഹ ധനസഹായം വിതരണംചെയ്തു
posted on 29 March 2015
ചാവക്കാട്: ബ്ളാങ്ങാട് കാട്ടില്‍ മുഹമ്മദന്‍സ് ക്ളബിന്റെ നേതൃത്വത്തില്‍ നിര്‍ദ്ധന കുടുബങ്ങള്‍ക്കുള്ള
വിവാഹ ധനസഹായം വിതരണംചെയ്തു. പ്രശസ്ത എഴുത്തുകാരനും കവിയുമായ രാധാകൃഷ്ണന് കാക്കശ്ശേരി
ഉദ്ഘാടനം ചെയ്തു. സമ്പന്നര്‍ നിരവധിയുണ്ടങ്കിലും കരുണയുടെ ഉറവ വറ്റാത്ത മനസുള്ളവര്‍ക്കെ
തങ്ങളുടെ സമ്പത്തില്‍ നിന്നും ദാനം ചെയ്യാനുള്ള സന്മനസുണ്ടാവൂ എന്നദ്ദേഹം പറഞ്ഞു. പി വി
അലിഹാജി അധ്യക്ഷതവഹിച്ചു. റാഫി വലിയകത്ത്, പി വി ബക്കര്‍, ആച്ചി അബ്ദു, പി വി ദില്ദാര്, ആച്ചി
മുജീബ്, ഉമ്മര്‍ മടപ്പന്‍, ഷമ്മീര്‍ വലിയകത്ത്, ഷറഫുദ്ധീന്‍ ചാലില്‍ എന്നിവര്‍ പ്രസംഗിച്ചു
.