banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

29-03-2015 Sunday

അനധികൃത മത്സ്യവ്യാപാരം - ചാവക്കാട് നഗരസഭക്കെതിരെ വ്യാപാരികള്‍ ഓംബുട്സ്മാന് പരാതി നല്‍കി

posted on 29 March 2015
ചാവക്കാട് : വളരെ തിരക്കേറിയ ചാവക്കാട് അരിമാര്‍ക്കെറ്റിലെ  അനധികൃത മത്സ്യവ്യാപാരം നിരോധിക്കണമെന്നും നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു നല്‍കിയ പരാതിയിന്മേല്‍ ചാവക്കാട് നഗരസഭ അധികൃതര്‍ നടപടികള്‍ സ്വീകരിക്കത്തതിനെ തുടര്‍ന്ന്  ചാവക്കാട് മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഓംബുട്സ്മാന് പരാതിനല്‍കി.
മത്സ്യവ്യാപാരം മൂലം പരിസരം മലിനവും ദുര്‍ഗന്ധം നിറഞ്ഞതുമായി മാറിയെന്നും. മത്സ്യങ്ങളുടെ അവശിഷ്ടങ്ങള്‍ ചീഞ്ഞു നാറുകയും, കൊതുകുകളും കൃമികളും പെരുകി കച്ചവടം സാധ്യമല്ലാത്ത അവസ്തയുണ്ടായതായും വ്യാപാരികള്‍ പരാതിപ്പെട്ടു. മത്സ്യ വ്യാപാരത്തിനായി നഗരസഭ പ്രത്യേകം മാര്‍ക്കറ്റ്‌ സ്ഥാപിച്ചുനല്‍കുകയാണ് വേണ്ടതെന്ന് മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. നിരവധി പരാതികള്‍ നല്‍കിയും നഗരസഭക്കെതിരെ വക്കീല്‍ നോട്ടീസ്‌ അയച്ചും ഫലമില്ലാതിരുന്നതിനെ തുടര്‍ന്നാണ് പ്രസിഡന്‍റ് അബ്ദുല്‍ഹമീദ്‌ എക്സിക്യൂട്ടീവ്‌ തീരുമാനപ്രകാരം ഓംബുട്സ്മാനെ സമീപിച്ചത്‌.പരാതി ഫയലില്‍ സ്വീകരിച്ച് ചാവക്കാട് നഗരസഭ ചെയര്‍പേഴ്സനും സെക്രട്ടറിക്കും നേരിട്ട് ഹാജരാകാന്‍ നോട്ടീസ് അയച്ചു. മര്‍ച്ചന്റ്സ് അസോസിയേഷനു വേണ്ടി അഡ്വ: തേര്‍ളി അശോകന്‍ ഹാജരായി.