posted on 29 March 2015 ചാവക്കാട്: ദേശീയ പാതയില്‍
ബൈക്കപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. മന്ദലാംകുന്ന് എടയൂര്‍ തെക്കാത്ത്
കുഞ്ഞിമുഹമ്മദ് (55), അവിയൂര്‍ കപ്ലിയങ്ങാട് വീട്ടില്‍ സുരേഷ് (20) എന്നിവര്‍ക്കാണ്
പരിക്ക് പറ്റിയത്. ശനിയാഴ്ച്ച വൈകിട്ട് എടക്കഴിയൂര്‍ ആറാം കല്ലിലാണ് സംഭവം.
പരിസരത്ത് നിര്‍ത്തിയട്ട സെയില്‍സ് വാനില്‍ നിന്നിറങ്ങി റോഡ് മുറിച്ചു
കടക്കുന്നതിനിടയിലാണ് കുഞ്ഞിമുഹമ്മദിനെ അകലാട് ഭാഗത്ത് നിന്ന് ചാവക്കാട്
ഭാഗത്തേക്ക് വരുകയായിരുന്ന സുരേഷിന്റെ ബൈക്ക് ഇടിച്ചത്. ഇരുവരേയും
എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകരാണ് മുതുവട്ടൂര്‍ രാജാ
ആശുപത്രിയിലെത്തിച്ചത്. |