banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-10-14 Tuesday

കാല്‍ ചിലങ്കകള്‍ കിലുങ്ങി, വേദികള്‍ ഉണര്‍ന്നു

posted on 28 October 2014
28-10-14 kuchupudi rajalakshmiചാവക്കാട്‌; കാല്‍ ചിലങ്കകള്‍ കിലുങ്ങി, വേദികള്‍ ഉണര്‍ന്നു ചാവക്കാട്‌ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം നിറങ്ങള്‍ വാരിപൂശി ഉത്സവച്ചായയിലേക്ക്‌. സംഘാടക പിഴവ്‌ വിളിച്ചോതി തിങ്കളാഴ്ച തണുപ്പന്‍ മട്ടില്‍ ആരംഭിച്ച കലോത്സവം രണ്ടാം ദിനത്തില്‍ സ്ഥിതി മെച്ചപ്പെടുത്തി.  ഭരതനാട്യം, കുച്ചുപുടി, മോഹിനിയാട്ടം, കേരളനടനം, സ്കിറ്റ്, മൂകാഭിനയം, നാടകം,  മാപ്പിളപ്പാട്ട്, അറബിക് സാഹിത്യോത്സവം, സംസ്കൃതോത്സവം എന്നിവ നടന്നു.
എല്‍ പി വിഭാഗം ഭരതനാട്യത്തില്‍ പാലുവായ് സെന്റ്‌ ആന്റണീസ്‌ യു പി സ്കൂള്‍ മൂന്നാം ക്ലാസ്‌ വിദ്യാര്‍ഥി മെഹ്റിന്‍ നൗഷാദ്‌ മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂള്‍ വിഭാഗം ഭരതനാട്യം, മോഹിനിയാട്ടം  എന്നിവയില്‍  മമ്മിയൂര്‍ എല്‍ എഫ് സ്കൂള്‍ എട്ടാംക്ലാസ്‌ വിദ്യാര്‍ഥി റിതിക ടി രാജീവ്‌ ഒന്നാം സ്ഥാനം നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗം കുച്ചുപ്പുടി മത്സരത്തില്‍ മമ്മിയൂര്‍ എല്‍ എഫ് ജി എച്ച് എസ് എസ് വിദ്യാര്‍ഥി രാജലക്ഷ്മി ജേതാവായി. ഹൈസ്കൂള്‍ വിഭാഗം കുച്ചുപ്പുഡി മത്സരത്തില്‍ മമ്മിയൂര്‍ എല്‍ എഫ് ജി എച്ച് എസ് വിദ്യാര്‍ഥി ശ്രേയ പി ബാബു ഒന്നാം സ്ഥാനം നേടി.
കലോത്സവം രണ്ടാം ദിനം പിന്നിടുമ്പോള്‍ കൂടുതല്‍ പോയിന്റുകളോടെ എല്‍ എഫ് ജി എച്ച് എസ് എസ് മമ്മിയൂരും, സെന്റ്‌ തെരേസാസ്‌ ജി എച്ച് എസ് എസ് ബ്രഹ്മകുളവും മുന്നിട്ടു നില്‍ക്കുന്നു.
ബുധനാഴ്ച്ച ജനപ്രിയ ഇനങ്ങളായ ഒപ്പന, നാടോടിനൃത്തം, വട്ടപ്പാട്ട്, ദഫ്, അറബന, കോല്‍ക്കളി എന്നിവ നടക്കും..

ഹയര്‍സെക്കന്‍ഡറി വിഭാഗം കുച്ചുപ്പുടി മത്സരത്തില്‍
ഒന്നാംസ്ഥാനം നേടിയ മമ്മിയൂര്‍ എല്‍ എഫ് ജി എച്ച് എസ് എസ് വിദ്യാര്‍ഥി രാജലക്ഷ്മി

< <

28-10-14 boucher prakashanam
28-10-14 sadassu
28-10-14stage
28-10-14 mehrin noushad
28-10- 14 rithika

ഹൈസ്കൂള്‍ വിഭാഗം ഭരതനാട്യം, മോഹിനിയാട്ടം  എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയ റിതിക ടി രാജീവ്‌